BUSINESS

Indus Treaty: പാകിസ്താന് മുന്നിലെ ‘ജലനിധി’, തൊടാന്‍ പോലും കഴിയില്ല; കളി പഠിപ്പിച്ച് ഇന്ത്യ; ജീവന്റെ വിലയുള്ള പദ്ധതികള്‍


India- Pak News: സിന്ധു നദി ജലകരാറില്‍ ഇന്ത്യ കടുപ്പിച്ചതോടെ പാകിസ്താന്‍ വിയര്‍ക്കുകയാണ്. യുദ്ധകാലത്തുപോലും തകരാതിരുന്ന കരാറാണിത്. 2025 ഏപ്രിലില്‍ കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ സ്വരം കടുപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാതെ ജലം നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് ഇന്ത്യ. ‘രക്തവും വെള്ളവും ഒരേസമയം ഒഴുകില്ല’ എന്ന നിലപാടിലാണ് രാജ്യം. കരാര്‍ നിഷ്‌ക്രിയമായതോടെ പാകിസ്താന്‍ വലിയ കാര്‍ഷിക- സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയാക്കി ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമാണ് പാകിസ്താന്‍ നിലവില്‍ നടത്തുന്നത്. എന്താണ് ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി ?1960-ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയും, പാകിസ്താനും ഒപ്പിട്ട ജലസംരക്ഷണ- വിന്യാസ കരാറാണിത്. ഇതിന്റെ ഭാഗമായി ആകെ ആറ് നദികളിലെ ജലം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിഭജിച്ചു. രാവി, ബിയാസ്, സത്ലജ് തുടങ്ങിയ കിഴക്കന്‍ നദികളിലെ ജലം ഇന്ത്യയ്ക്ക് പൂര്‍ണ്ണ നിയന്ത്രണത്തോടെ നല്‍കി. അതേസമയം സിന്ധു (ഇന്‍ഡസ്), ഝലം, ചെനാബ് തുടങ്ങിയ പടിഞ്ഞാറന്‍ നദികളിലെ ജലം പ്രധാനമായും പാകിസ്താനുമാണ് അനുവദിച്ചത്.ഇന്ത്യയ്ക്ക് നിര്‍മ്മിക്കാന്‍ സാധിക്കുന്നതും, സാധിക്കാത്തതുമായ കാര്യങ്ങള്‍അതേസമയം കരാര്‍ പ്രകാരം ചെനാബ്, ഝലം, സിന്ധു തുടങ്ങിയ പടിഞ്ഞാറന്‍ നദികളില്‍ കുടിവെള്ള ആവശ്യങ്ങള്‍ക്കും, കൃഷിക്കും, വൈദ്യുതി ഉല്‍പ്പാദനത്തിനുമായി ജലം വഴിതിരിച്ചുവിടാത്ത ‘റണ്‍-ഓഫ്-ദി-റിവര്‍’ (Run-of-the-river) ഹൈഡ്രോ പ്രൊജക്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്കു സാധിക്കും. എന്നാല്‍ പടിഞ്ഞാറന്‍ നദികളിലെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയില്‍ വലിയ സംഭരണ ശേഷിയുള്ള ഡാമുകള്‍ നിര്‍മ്മിക്കാനോ, പാകിസ്താനിലേക്കുള്ള സ്വാഭാവിക ജലപ്രവാഹം പൂര്‍ണമായി തടയാനോ ഇന്ത്യയ്ക്ക് അനുവാദമില്ല.ചെനാബ്, ഝലം പ്രൊജക്ടുകള്‍: പാകിസ്താന്റെ എതിര്‍പ്പിന്റെ കാരണം ഝലം നദിയുടെ പോഷകനദിയായ കിഷന്‍ഗംഗ, ചെനാബ് നദിയുടെ രത്ലെ എന്നീ ഇന്ത്യന്‍ ജലവൈദ്യുത പദ്ധതികളുടെ ഡിസൈനുകളാണ് പാകിസ്താന്റെ എതിര്‍പ്പിന് പ്രധാന കാരണം. ഇന്ത്യ നിര്‍മ്മിക്കുന്ന ജലസംഭരണികളുടെ അളവ് കരാര്‍ ലംഘനമാണെന്ന് അവര്‍ വാദിക്കുന്നു. ഇത് പാകിസ്താനിലേയ്ക്കുള്ള ജലപ്രവാഹത്തെ ഇന്ത്യയുടെ നിയന്ത്രണത്തിലാക്കുമെന്നും അവര്‍ ഭയക്കുന്നു. ഈ പ്രൊജക്ടുകള്‍ വഴി യുദ്ധകാലത്തോ മറ്റോ ഇന്ത്യ ജലം ആയുധമാക്കുമെന്ന ആശങ്കയും അവര്‍ ഉയര്‍ത്തുന്നു. കരാറിന്റെ മൂല്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങളുംആറ് പതിറ്റാണ്ടുകളായി മൂന്ന് യുദ്ധങ്ങള്‍ ഉണ്ടായിട്ടും തകരാതെ നിന്ന കരാറാണ് നിലവില്‍ ആഗോള ശ്രദ്ധ നേടുന്നത്. ലോകത്തിലെ ഏറ്റവും വിജയകരമായ അന്താരാഷ്ട്ര ജലകരാറുകളിലൊന്ന് എന്നാണ് ഇത് വിശേഷിക്കപ്പെട്ടിരുന്നത്. പാകിസ്താന്റെ കൃഷിയുടെയും സമ്പദ്വ്യവസ്ഥയുടെയും ജീവനാഡിയാണ് ഈ കരാര്‍. നിലവില്‍ ഇന്ത്യ ചെക്കവച്ചതോടെ പാകിസ്താന്‍ സമ്പദ്‌വ്യവസ്ഥ തന്നെ വലിയ സമ്മര്‍ദത്തിലായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വര്‍ധനവ് എന്നിവ കാരണം നദികളിലെ ജലലഭ്യത കുറയുന്നത് നിലവില്‍ വലിയ പ്രതിസന്ധിയാണ്. ഇതിനിടെയാണ് രക്തവും വെള്ളവും ഒരേസമയം ഒഴുകില്ലെന്ന ഇന്ത്യയുടെ സ്റ്റാന്റ്. പാകിസ്താനെ സംബന്ധിച്ച് നിലവില്‍ കരാറിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത് മൂല്യമാണുള്ളത്. പാകിസ്താന്‍ നേരിടുന്ന തിരിച്ചടികള്‍ കരാര്‍ ഇന്ത്യ മരവിപ്പിച്ചതോടെ നദിയില്‍െ ജലത്തെ പറ്റി യാതൊരു വിവരങ്ങളും പാകിസ്താന്റെ കൈവശം ഇല്ല. നദികളിലെ വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറുന്നത് പൂര്‍ണ്ണമായി നിര്‍ത്തി. അതായത് വരാനിരിക്കുന്ന വെള്ളപ്പൊക്കത്തെക്കുറിച്ചോ, ജലക്ഷാമത്തെക്കുറിച്ചോ മുന്‍കൂട്ടി അറിയാന്‍ പാകിസ്താന് കഴിയില്ല. അതിനാല്‍ പാകിസ്താനെ സംബന്ധിച്ച് ഇതൊരു ജലബോംബിന് തുല്യമാണിപ്പാള്‍. പാകിസ്താന്റെ 80 ശതമാനത്തിലധികം കൃഷിയും സിന്ധു നദീതടത്തെ ആശ്രയിച്ചാണ്. വെള്ളത്തിന്റെ ലഭ്യത കുറയുന്നത് അവരുടെ കാര്‍ഷിക മേഖലയെയും, ജലവൈദ്യുത ഉല്‍പ്പാദനത്തെയും തകര്‍ക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് കാര്‍ഷിക കയറ്റുമതി തടസപ്പെടുന്നത് വലിയ ആഘാതമാകും.


Read News

Back to top button