NEWS

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ


തൊടുപുഴ ∙ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടവെട്ടിയിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിച്ചിരുന്ന ഇവരുടെ കൈവശം 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.ലഹരിക്കെതിരെ നേരത്തെ ശക്തമായ പ്രചാരണം നടത്തിയിരുന്നയാളാണ് ഷിയാസ്. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മുൻപ് ഷിയാസിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും വിവരമുണ്ട്. ഡീഅഡിക്‌ഷൻ സെൻററിൽ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്.


Fashion ⏭️

Back to top button