NEWS
വഴിയാത്രക്കാരൻ ലോക്ഭവന് മുന്നിൽ കുഴഞ്ഞുവീണു; കാറിൽ നിന്നിറങ്ങി ഓടിയെത്തി ഗവർണർ

തിരുവനന്തപുരം ∙ ലോക്ഭവനു മുന്നിലെ റോഡിൽ കുഴഞ്ഞുവീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. നഗരത്തിലെ തിരക്കിനിടയിൽ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിലേക്ക് വീണത്. പ്രമേഹം കൂടിയതിനെ തുടർന്നാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.ഒരു നിമിഷം പോലും വൈകാതെ ഗവർണർ തന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി നേരെ ഗിരീഷിന്റെ അടുത്തേക്ക് ഓടി. റോഡിൽ വീണുകിടക്കുന്ന അദ്ദേഹത്തെ കണ്ട ഗവർണർ സ്ഥിതിഗതികൾ വിലയിരുത്തി. ഏകദേശം 15 മിനിറ്റോളം അദ്ദേഹം അവിടെ തന്നെ നിന്നു. ഗിരീഷിന്റെ ആരോഗ്യനില നിരന്തരം പരിശോധിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ സ്റ്റാഫിനു നിർദേശം നൽകുകയും ചെയ്തു.
Fashion ⏭️


