CINEMA

ബാച്ച്‌ലർ പാർട്ടി D’EUX ട്രെയിലർ: ആവേശമായി ദൃശ്യവിരുന്ന്

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബാച്ച്‌ലർ പാർട്ടി 2’ന്റെ ഔദ്യോഗിക ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തി. ആക്ഷൻ രംഗങ്ങളും വെടിവെപ്പുകളും നിറഞ്ഞ തീപ്പൊരി ദൃശ്യങ്ങളാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. നവംബർ 19-ന് ചിത്രം തിയേറ്ററുകളിലെത്തും. 2012-ൽ വൻ വിജയം നേടിയ ‘ബാച്ച്‌ലർ പാർട്ടി’യുടെ തുടർച്ചയായാണ് ഈ ചിത്രം എത്തുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും യുവനിരയും അണിനിരക്കുന്ന ചിത്രത്തിൽ നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ: തിരക്കഥ – ഉണ്ണി ആർ, ഛായാഗ്രഹണം – അപ്പു പ്രഭാകർ, എഡിറ്റിംഗ് – വിവേക് ഹർഷൻ, സംഗീതം – ക്രിസ്റ്റോ സേവ്യർ, സൗണ്ട് ഡിസൈൻ – തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ. റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം – മഷർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Business ⏭️

Back to top button