NEWS

പ്രിയദർശിനി യാത്ര: 62 ലക്ഷം സീറോ ടിക്കറ്റുകൾ വിറ്റ് വൻ മുന്നേറ്റം

പ്രിയദർശിനി പദ്ധതി

പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ നടപ്പിലാക്കിയ പ്രിയദർശിനി യാത്ര വൻ ജനശ്രദ്ധയാകർഷിക്കുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങി 142 ദിനങ്ങൾ പൂർത്തിയായപ്പോൾ, നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം 62,08,613 സീറോ ടിക്കറ്റുകൾ ജില്ലയിലുടനീളം യാത്രക്കാർക്കായി നൽകിക്കഴിഞ്ഞു.

ജില്ലയിലെ വടക്കഞ്ചേരി, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ എന്നീ നാല് പ്രധാന യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് ഈ യാത്രാ പദ്ധതിയുടെ പ്രവർത്തനം. ഇതിൽ ഏറ്റവും ഉയർന്ന ടിക്കറ്റ് വിതരണം നടന്നത് പാലക്കാട് യൂണിറ്റിലാണ്, അവിടെ 26,32,971 പേർ പദ്ധതി പ്രയോജനപ്പെടുത്തി. മറ്റ് യൂണിറ്റുകളിലെ കണക്കുകൾ പരിശോധിച്ചാൽ, വടക്കഞ്ചേരിയിൽ 13,29,593 സീറോ ടിക്കറ്റുകളും, മണ്ണാർക്കാടിൽ 11,92,144 ടിക്കറ്റുകളും, ചിറ്റൂരിൽ 10,53,905 ടിക്കറ്റുകളും വിതരണം ചെയ്തു. ഈ സംവിധാനത്തിലൂടെ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച ആകെ വരുമാനം 18,96,85,714 രൂപയാണ്. യൂണിറ്റ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ പാലക്കാട് നിന്ന് 9,02,90,037 രൂപയും, വടക്കഞ്ചേരിയിൽ നിന്ന് 3,78,98,740 രൂപയും, ചിറ്റൂരിൽ നിന്ന് 3,22,89,296 രൂപയും, മണ്ണാർക്കാട് നിന്ന് 2,92,07,641 രൂപയും വരുമാനമായി ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Sports ⏭️

Read News ⏭️

Back to top button