തമിഴകത്ത് ആറ് വേഷങ്ങളുമായി അമ്മൻ

നയൻതാര നായികയായി തിളങ്ങിയ ‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. തമിഴ്നാട്ടിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം രാവിലെ ആറു മണിക്ക് ആരംഭിക്കും. ദിവസവും ആറ് പ്രദർശനങ്ങൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രത്യേക അനുമതി ലഭിച്ചതാണ് ഇതിന്റെ പ്രധാന സവിശേഷത.
നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച സ്വീകാര്യത ലഭിച്ച ആദ്യ ഭാഗത്തിന് ശേഷം, വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുന്ദർ സി. സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ എത്തിത്തുടങ്ങും. കേരളത്തിലും ചിത്രത്തിനായുള്ള അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
ദുനിയ വിജയ്, റെജീന കാസാന്ദ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ് എന്നിവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴ ആദിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കേരളത്തിൽ ഭാവന റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പി.ആർ.ഒ: പ്രതീഷ് ശേഖർ.




