AUTO

ദുബായിൽ നിന്ന് കേരളത്തിലേക്ക് മൂന്നുചക്ര ബൈക്കിൽ; 12 രാജ്യങ്ങളും 23,000 കി.മീ താണ്ടി ഒരു മലയാളി


റോഡിൽ കാണുമ്പോൾ തന്നെ ആരുടെയും കണ്ണ് തള്ളിക്കുന്ന ഒരു കൂറ്റൻ വാഹനം! മുന്നിൽ രണ്ട് ചക്രങ്ങളും പിന്നിൽ ഒരു ചക്രവുമായി യമഹയുടെ സൂപ്പർ ടൂറർ ബൈക്ക് ‘നിക്കൻ ജിടി’. ഈ ബൈക്ക് റോഡ് മാർഗ്ഗം ഓടിച്ച് ദുബായിൽ നിന്ന് ജന്മനാടായ തൃശ്ശൂരിലെ വാടാനപ്പള്ളിയിലെത്തിയിരിക്കുകയാണ് എം. നസീബ് എന്ന പ്രവാസി മലയാളി. 70 ദിവസങ്ങൾ കൊണ്ട് 12 രാജ്യങ്ങളിലൂടെ 23,000 കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് താണ്ടിയാണ് നസീബ് ഈ സ്വപ്ന യാത്ര പൂർത്തിയാക്കിയത്.12 രാജ്യങ്ങൾ, കഠിന പാതകൾ, അപൂർവ്വ അനുഭവങ്ങൾദുബായിൽ നിന്നും ആരംഭിച്ച യാത്ര സൗദി അറേബ്യ, ജോർദാൻ, ഇറാഖ്, സിറിയ, തുർക്കി, ജോർജിയ, റഷ്യ, കസാക്കിസ്ഥാൻ, ചൈന, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലൂടെ കടന്നാണ് ഇന്ത്യയിലേക്കെത്തിയത്. ദിവസവും 600–700 കിലോമീറ്റർ സഞ്ചരിച്ച് 70 ദിവസങ്ങൾകൊണ്ടാണ് 12 രാജ്യങ്ങളിലെ യാത്ര പൂർത്തിയാക്കിയത്.ചൈനയിലെ കർശന നിയമങ്ങൾ!യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി ചൈനയായിരുന്നു. വിദേശികൾക്ക് ചൈനയിലൂടെ ഓവർലാന്റിങ് നടത്താൻ സർക്കാർ അംഗീകൃത ഗൈഡ് നിർബന്ധമാണ്. പെട്രോൾ പമ്പുകളിൽ പ്രവേശിക്കാനും ഹോട്ടൽ ബുക്കിങ്ങിനും ഗൈഡിന്റെ സാന്നിധ്യവും പ്രത്യേക ഐഡി കാർഡ് ടാപ്പിങ്ങും വേണമായിരുന്നു. കൂടാതെ ഓരോ പ്രവിശ്യ കടക്കുമ്പോഴും കശനമായ സുരക്ഷാ പരിശോധനകളും നേരിടേണ്ടി വന്നു.തിബറ്റൻ ഓഫ്-റോഡും കാലാവസ്ഥയും


Sports ⏭️

Back to top button