NEWS
‘രക്ഷാപ്രവർത്തന കേസ്’; അട്ടിമറിയിൽ അജിത് കുമാറിന് പങ്ക്, കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

തിരുവനന്തപുരം∙ മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിക്കുന്നതില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനു വ്യക്തമായ പങ്കുണ്ടെന്ന് സര്‍ക്കാര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഇതു സംബന്ധിച്ച് അജിത്കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അന്വേഷണം വഴിതിരിച്ചുവിടാന്‍ എഡിജിപിയും അദ്ദേഹത്തിന്റെയും ഓഫിസിലുള്ളവരും നിരന്തരം ശ്രമിച്ചതിന്റെ തെളിവുകള്‍ എസ്‌ഐടി അന്വേഷണത്തില്‍ ലഭിച്ചതായി സര്‍ക്കാര്‍ വിലയിരുത്തി. നിയമവിരുദ്ധമായാണ് അജിത്കുമാര്‍ വിഷയത്തില്‍ ഇടപെട്ടതെന്നും ഇരകള്‍ അനീതി നേരിടാന്‍ ഇതു കാരണമായെന്നും ഉത്തരവിൽ പറയുന്നു.എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്‌ഐ ഗീരിഷും എസ്‌ഐ ശ്രീകാന്തും പല തവണ അന്വേഷണ നടപടികളില്‍ ഇടപെട്ടുവെന്നും ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പറയുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1969ലെ അഖിലേന്ത്യാചട്ട പ്രകാരമാണ് അജിത്കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Fashion ⏭️


