AUTO

ടാറ്റയ്ക്ക് വീണ്ടും 5 സ്റ്റാര്‍ സുരക്ഷ! ക്രാഷ് ടെസ്റ്റിൽ മിന്നും പ്രകടനം നടത്തി പഞ്ച് ഇവി


ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ് സ്വന്തമാക്കി ടാറ്റ പഞ്ച് ഇവി. മുതിര്‍ന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും ഒരുപോലെ 5 സ്റ്റാര്‍ നേട്ടവുമായാണ് ഈ ഇലക്ട്രിക്ക് എസ്‌യുവി മിന്നും പ്രകടനം ക്രാഷ് ടെസ്റ്റില്‍ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ഇലക്ട്രിക് എസ് യുവിയായി മാറിക്കഴിഞ്ഞ ടാറ്റ പഞ്ച് ഇവിയുടെ ഉത്പാദനം കൂട്ടാനുള്ള തീവ്രശ്രമത്തിലാണ് ടാറ്റ മോട്ടോവ്‌സ്. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിന്റെ ഫലം പഞ്ച് ഇവിയുടെ ജനപ്രീതി ഇനിയും ഉയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. കുട്ടികളുടെ സുരക്ഷകുട്ടികളുടെ സുരക്ഷയില്‍ ലഭ്യമായ 49 പോയിന്റില്‍ 45 പോയിന്റും നോടിക്കൊണ്ടാണ് ടാറ്റ പഞ്ച് ഇവി 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. ഡൈനാമിക് ടെസ്റ്റിലും(24/24) സിആര്‍എസ് ഇന്‍സ്റ്റലേഷന്‍ ടെസ്റ്റിലും(12/12) മുഴുവന്‍ പോയിന്റും പഞ്ച് ഇവി നേടി. വെഹിക്കിള്‍ അസസ്‌മെന്റ് വിഭാഗത്തില്‍ 13ല്‍ ഒമ്പത് പോയിന്റാണ് പഞ്ച് ഇവി സ്വന്തമാക്കിയത്. പിന്‍ നിരയിലെ പുറത്തെ ഇരിപ്പിടങ്ങളില്‍ കുട്ടികള്‍ക്കുള്ള സീറ്റുകള്‍ വെക്കാനുള്ള സൗകര്യം സ്റ്റാന്‍ഡേഡായി വാഹനം നല്‍കുന്നുണ്ട്. ടാറ്റ പഞ്ച് ഇവിയുടെ SMT+ 40, ADV 40, EMP 40, EMP+S 40, SMT 30, SMT+ 30 എന്നിങ്ങനെ ആറ് വകഭേദങ്ങള്‍ക്ക് ഈ സുരക്ഷാ റേറ്റിങ് ബാധകമാണ്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍(ഇഎസ്‌സി), കര്‍ട്ടന്‍ എയര്‍ബാഗുകള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനം, എല്ലാ സീറ്റുകളിലും സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ് എന്നിവയെല്ലാം ഈ വകഭേദങ്ങളില്‍ ഉടനീളം സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്നവരുടെ സുരക്ഷമുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 31.09 പോയിന്റ് നേടിയാണ് ടാറ്റ പഞ്ച് ഇവി 5സ്റ്റാര്‍ ഉറപ്പിച്ചത്. ഭാരത് എന്‍സിഎപി പരിശോധിച്ച ഇന്ത്യന്‍ നിര്‍മിത കാറുകളില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് പഞ്ച് ഇവി. ആകെ 37 കാറുകളാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടുള്ളത്. ഇതില്‍ 34 വാഹനങ്ങളുടെ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാര്‍ നേടി. മൂന്നു വാഹനങ്ങളുടെ സുരക്ഷ 4 സ്റ്റാറില്‍ ഒതുങ്ങി. 9.69 ലക്ഷം രൂപ മുതല്‍ 12.59 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ബാസ് പദ്ധതിക്കു കീഴില്‍ 6.49 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. 40kWh ബാറ്ററി 468 കിലോമീറ്ററും 30kWh ബാറ്ററി 365 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നാണ് ടാറ്റയുടെ വാഗ്ദാനം. ഭാരത് എന്‍സിഎപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ചതോടെ ഇന്ത്യയിലെ വൈദ്യുത കാര്‍ വാഹന വിപണിയിലെ ടാറ്റ പഞ്ച് ഇവിയുടെ ജനപ്രീതി ഉയരുമെന്നാണ് പ്രതീക്ഷ.


Sports ⏭️

Back to top button