AUTO
പുത്തൻ ഭാവത്തിൽ മാരുതി സുസുക്കി ബ്രെസ; പ്രീ-ബുക്കിങ് ആരംഭിച്ചു

ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിലെ ജനപ്രിയ താരം മാരുതി സുസുക്കി ബ്രെസ പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിലേക്ക്. പുറത്തിറങ്ങുന്നതിന് മുന്നോടിയായി 2026 മോഡൽ ‘ദി ന്യൂ ബ്രെസ’യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. 11,000 രൂപ നൽകി ഉപഭോക്താക്കൾക്ക് പുതിയ ബ്രെസ ബുക്ക് ചെയ്യാം.എക്സ്റ്റീരിയര്‍ ലുക്കില്‍ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഫീച്ചറുകളിലും പവര്‍ട്രയിന്‍ ഓപ്ഷനുകളിലും മാറ്റങ്ങളോടെയാണ് ഫേസ്‌ലിഫ്റ്റഡ് ബ്രെസയുടെ വരവെന്നാണ് സൂചന. ഫ്രോങ്‌സിലെ ടര്‍ബോ എന്‍ജിന്‍ ബ്രെസക്കും ലഭിക്കുമെന്നതാണ് പുതിയ ബ്രെസയുടെ പ്രധാന മാറ്റം. നിലവില്‍ 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ബ്രെസയിലുള്ളത്. ഇതിനു പുറമേ 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കൂടിയെത്തുന്നുവെന്നാണ് സൂചന. നിലവില്‍ ഫ്രോങ്ക്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന എന്‍ജിനാണിത്.പുതിയ എന്‍ജിനൊപ്പം വിലയും കുറയുമെന്നതാണ് പ്രധാന സവിശേഷത. നിലവില്‍ 4 മീറ്ററില്‍ താഴെ വലിപ്പമുള്ള വാഹനങ്ങളില്‍ 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍ എന്‍ജിനുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നികുതി ഇളവുള്ളത്. നിലവില്‍ ബ്രെസയില്‍ 1.5 ലീറ്റര്‍(1462 സിസി) എന്‍ജിനായതിനാല്‍ 40 ശതമാനം നികുതിയാണ് നല്‍കേണ്ടി വരിക. പുതിയ 1.0 ലീറ്റര്‍ (998സിസി) ടര്‍ബോ എന്‍ജിന്‍ വരുന്നതോടെ വാഹനത്തിന്റെ വില കുറക്കാന്‍ മാരുതി സുസുക്കിക്ക് സാധിക്കുമെന്നാണ് കരുതുന്നത്.സിഎന്‍ജി കാറുകള്‍ വാങ്ങുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ബൂട്ട്‌സ്‌പേസില്‍ വരുന്ന കുറവാണ്. ബ്രെസ ഫേസ് ലിഫ്റ്റിലൂടെ ഈ പ്രശ്‌നത്തിനും മാരുതി സുസുക്കി പരിഹാരം കാണും. വാഹനത്തിന് അടിയില്‍ സിഎന്‍ജി സംവിധാനം ക്രമീകരിച്ചുകൊണ്ടാവും പുതിയ ബ്രെസ എത്തുക. ഈ സാങ്കേതികവിദ്യ പ്രീമിയം മോഡലായ വിക്ടോറിസില്‍ മാരുതി സുസുക്കി നേരത്തെ തന്നെ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ടാറ്റയുടെ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യക്കുള്ള മാരുതി സുസുക്കിയുടെ മറുപടിയാണ് അണ്ടര്‍ബോഡി സിഎന്‍ജി.കൂടുതല്‍ മികച്ച ഫീച്ചറുകളും ഫേസ്‌ലിഫ്റ്റഡ് ബ്രെസയില്‍ പ്രതീക്ഷിക്കാം. ചൂടുകാലത്ത് ഉപകാരപ്രദമായ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍ ബ്രെസയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ എത്തുമെന്നാണ് കരുതുന്നത്. നെക്‌സോണിലും സോണറ്റിലും ഈ ഫീച്ചറുകള്‍ നിലവിലുണ്ട്. പുതിയ ബ്രെസയില്‍ ഒരു ബട്ടണില്‍ നിയന്ത്രിക്കാവുന്ന രീതിയിലേക്ക് ഡ്രൈവര്‍ സീറ്റുകളെ മാറ്റാനും മാരുതി സുസുക്കി തയ്യാറായേക്കും. പുതിയ ഫീച്ചറുകളും എന്‍ജിന്‍ ഓപ്ഷനും സിഎന്‍ജി സെറ്റ്അപ്പുമെല്ലാം ചേരുമ്പോള്‍ കോംപാക്ട് എസ്‌യുവി വിപണിയിലെ മാരുതി സുസുക്കിയുടെ മികച്ച മോഡലായി ബ്രെസ ഉയരുമെന്നാണ് കരുതപ്പെടുന്നത്.
Sports ⏭️


