NEWS
‘വെള്ളം തടഞ്ഞാൽ ഇന്ത്യക്കെതിരെ യുദ്ധം’! പാക്കിസ്ഥാന്റെ പരിഭ്രാന്തിക്ക് പിന്നില്‍ നിർണായക കാരണങ്ങൾ

പാക്കിസ്ഥാനിലെ സിവിലിയൻ സർക്കാരിന് പിന്നാലെ, സിന്ധു നദീജല കരാർ പ്രകാരം തങ്ങളുടെ ‘അവകാശപ്പെട്ട ജലവിഹിതം’ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്യത്തിന്റെ സൈനിക നേതൃത്വം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനെതിരെയുള്ള ശിക്ഷാ നടപടിയെന്നോണം, 1960ൽ ഒപ്പുവച്ച ജലവിഹിത ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. അന്നുമുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സിന്ധു നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലവിതരണം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.പാക്കിസ്ഥൻ പ്രതിരോധ സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിൽ നടന്ന ഉന്നത സൈനിക മേധാവികളുടെ 276–ാമത് കോർ കമാൻഡേഴ്‌സ് കോൺഫറൻസിലാണ് പുതിയ തീരുമാനങ്ങൾ എടുത്തത്. സർക്കാരിന്റെ നിർദേശങ്ങൾക്കും പാക്ക് ജനതയുടെ താൽപ്പര്യങ്ങൾക്കും അനുസൃതമായി രാജ്യത്തിന്റെ അവകാശപ്പെട്ട ജലവിഹിതം നേടിയെടുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് പാക്ക് സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നത്.‘ഭീകരതയിൽ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ പാക്കിസ്ഥാന് പൂർണ അവകാശമുണ്ട്. താലിബാൻ നിയന്ത്രണത്തിലുള്ള മണ്ണിൽ നിന്ന് ഉയർന്നുവരുന്ന ഭീഷണികൾക്കെതിരെ ‘ഓപ്പറേഷൻ ഗസാബ്-ലിൽ-ഹഖ്’ വഴി ഇന്റലിജൻസ് അധിഷ്ഠിത സൈനിക നീക്കങ്ങൾ സായുധ സേന തുടരും’, എന്ന് പാക്ക് ദേശീയ സുരക്ഷാ സമിതി അറിയിച്ചു
Source link


