NEWS

സ്വർണവില കുറയാൻ കാരണം എന്റെ അഭ്യർത്ഥന: പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രശംസ

ന്യൂഡൽഹി: സ്വർണ്ണാഭരണങ്ങളോടുള്ള ഭ്രമം കുറയ്ക്കണമെന്ന തന്റെ നിർദ്ദേശം ജനങ്ങൾ ഏറ്റെടുത്തുവെന്നും, അതുവഴി വലിയൊരു തുക ലാഭിക്കാൻ അവർക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളുടെ ഈ ക്രിയാത്മകമായ ഇടപെടലിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. സ്വർണ്ണത്തിന്റെ ആവശ്യകത കുറഞ്ഞത് വിപണിയിൽ വില ഗണ്യമായി താഴാൻ വഴിയൊരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അത്യാവശ്യഘട്ടങ്ങളിലൊഴികെ സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് ഞാൻ മുമ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ജനങ്ങൾ ആ വാക്കുകൾ മുഖവിലയ്ക്കെടുത്ത് പ്രവർത്തിച്ചപ്പോൾ സ്വാഭാവികമായും സ്വർണ്ണത്തിന്റെ വിലയിൽ വൻ ഇടിവുണ്ടായി. അനാവശ്യ ചെലവുകൾ കുറയ്ക്കാനായതിലൂടെ പണം മിച്ചം പിടിക്കാൻ കഴിഞ്ഞെന്ന് ഇപ്പോൾ പലരും സാക്ഷ്യപ്പെടുത്തുന്നു. ലാൽ ബഹാദൂർ ശാസ്ത്രിജി ഒരിക്കൽ ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടപ്പോൾ രാജ്യം ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ ആഹ്വാനം സ്വീകരിച്ചിരുന്നു. അതുപോലെ തന്നെ എന്റെ അഭ്യർത്ഥനയും ജനങ്ങൾ ഹൃദയപൂർവ്വം സ്വീകരിച്ചു. രാജ്യത്തിന്റെ ഈ ഐക്യവും അച്ചടക്കവും ഇപ്പോഴും അതേപടി നിലനിൽക്കുന്നതിൽ എനിക്ക് വലിയ ചാരിതാർത്ഥ്യമുണ്ട്,’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button