
കൊല്ലം: പട്ടത്താനം, വിമല ഹൃദയ ഗേൾസ് ഹൈസ്കൂളിൽ ഗ്ലോബൽ ഫ്ലുവന്റ് അക്കാദമി നടത്തി വരുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിപാടിയുടെ ആന്വൽ മീറ്റ് “Fiesta Feminina” എന്ന പേരിൽ സംഘടിപ്പിച്ചു.
വിദ്യാർത്ഥിനികളുടെ കഴിവുകളും ആത്മവിശ്വാസവും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി പരിപാടി മാറി.
ഗ്ലോബൽ ഫ്ലുവന്റ് അക്കാദമി ഡയറക്ടർ മോണിക്ക എസ് ജോയ് മുഖ്യ അതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ഫ്രാൻസിനി മേരി, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു




