NEWS

പാർട്ടിക്കിടയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: സുഹൃത്തായ യുവതിയടക്കം നാലുപേർക്കെതിരെ കേസ്

മഹാരാഷ്ട്രയിലെ കാശിഗാവിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന ഞെട്ടിക്കുന്ന പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ സുഹൃത്തായ യുവതിയടക്കം നാലുപേരാണ് സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളത്. നവംബർ 16-ന് നടന്ന സംഭവത്തെക്കുറിച്ചുള്ള പോലീസ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

പരാതിക്കാരിയുടെ വാക്കുകൾ പ്രകാരം, ശീതൾ എന്ന ഇരുപത്തിയഞ്ചുകാരിയായ സുഹൃത്ത് നവംബർ 16 രാത്രി ഒൻപത് മണിയോടെ പെൺകുട്ടിയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പിയൂഷ് താക്കൂർ, ദുഷ്യന്ത് സിങ്, അഹത് ഖാൻ എന്നീ യുവാക്കളെ പരിചയപ്പെടുത്തുകയും, എല്ലാവരും ചേർന്ന് വിനയ് നഗറിലുള്ള അഹത് ഖാന്റെ ഫ്ലാറ്റിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. അവിടെവച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം മദ്യം നൽകി.

പിന്നീട് ശീതളും പിയൂഷും ഫ്ലാറ്റിന് പുറത്തേക്ക് പോയ സമയത്ത്, അർധരാത്രി മുതൽ പിറ്റേന്ന് പുലർച്ചെ ആറ് മണിവരെ അഹത് ഖാനും ദുഷ്യന്തും ചേർന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി മൊഴി നൽകി. കൂടാതെ, തന്റെ കഴുത്തിൽ കിടന്നിരുന്ന അഞ്ച് ഗ്രാം സ്വർണ്ണമാല പ്രതികൾ കവർന്നതായും പെൺകുട്ടി കാശിഗാവ് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Fashion ⏭️

Back to top button