NEWS

പി.ജെ. ജോസഫിന് കാബിനറ്റ് റാങ്ക്: പിഎസ്‌സി അംഗത്വവും ഉറപ്പാക്കി ധാരണ

കോട്ടയം∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് കാബിനറ്റ് റാങ്കോടെയുള്ള പദവി നൽകുന്ന കാര്യത്തിൽ പ്രാഥമിക ധാരണയായി. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേർന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യത്തിൽ മന്ത്രി മോൻസ് ജോസഫിന് ഉറപ്പ് നൽകുകയായിരുന്നു. കാബിനറ്റ് യോഗത്തിന് തൊട്ടുമുമ്പായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച നടന്നത്.

വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനമോ അല്ലെങ്കിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഉന്നത പദവിയോ അദ്ദേഹത്തിന് നൽകാനാണ് ആലോചന. ഇതിനു പുറമെ, വരാനിരിക്കുന്ന പിഎസ്‌സി അംഗങ്ങളുടെ ഒഴിവിലേക്ക് കേരള കോൺഗ്രസിനും പ്രാതിനിധ്യം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. നേരത്തെ പിഎസ്‌സിയിൽ നിലവിലുണ്ടായിരുന്ന അഞ്ച് ഒഴിവുകളിൽ ഒന്ന് മുസ്ലീം ലീഗിന് നൽകിയ ശേഷം ശേഷിച്ച നാലെണ്ണം കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു.

വിവിധ നേതാക്കൾക്ക് നൽകേണ്ട പദവികൾ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമെടുത്ത ശേഷം എല്ലാം ഒരുമിച്ച് പ്രഖ്യാപിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതുകൊണ്ടാണ് പി.ജെ. ജോസഫിന്റെ പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Fashion ⏭️

Back to top button