NEWS

കാർ ഷോറൂമിലേക്ക് യുവാവ് വാഹനം ഇടിച്ചു കയറ്റി; സംഭവം മനഃപൂർവമെന്ന് പ്രതികരണം

കോഴിക്കോട് ഗോവിന്ദപുരത്തെ ഒരു കാർ ഷോറൂമിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറി. ഭാഗ്യവശാൽ, ജീവനക്കാർ തക്കസമയത്ത് ഒഴിഞ്ഞുമാറിയതിനാൽ വലിയൊരു അപകടം ഒഴിവായെങ്കിലും ആശങ്ക പരന്നു. സംഭവത്തിൽ വെസ്റ്റ് ഹിൽ സ്വദേശിയായ ആദർശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, ആദർശിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു ചിലർ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി.

എന്തിനാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, താൻ മനഃപൂർവം തന്നെയാണ് കാർ ഷോറൂമിനുള്ളിലേക്ക് ഇടിച്ചുകയറ്റിയതെന്ന് ആദർശ് പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നതെന്ന് ഷോറൂമിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഷോറൂമിലേക്ക് ഇടിച്ചുകയറ്റിയ ഉടൻ തന്നെ മൂന്നുപേർ വാഹനത്തിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിൽ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. തങ്ങളെ ആ സംഘം മർദിച്ചതായി ജീവനക്കാർ ആരോപിച്ചു. പരിക്കേറ്റ ജീവനക്കാരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Fashion ⏭️

Back to top button