NEWS

യുഎസിൽ ചരക്കുകപ്പലിടിച്ച് ആഡംബരനൗക മറിഞ്ഞു: 32 പേർക്ക് പരിക്ക്

അമേരിക്കയിലെ ന്യൂഓർലിയൻസ് തുറമുഖത്ത് മിസിസിപ്പി നദിയിൽ നങ്കൂരമിട്ടിരുന്ന ആഡംബര വിനോദയാത്രാ നൗകയിലേക്ക് നിയന്ത്രണം വിട്ട ചരക്കുകപ്പൽ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ശക്തിയിൽ നൗക കീഴ്മേൽ മറിയുകയും ഇതിലുണ്ടായിരുന്ന പലരും വെള്ളത്തിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. പ്രദേശവാസികളും തുറമുഖത്ത് ജോലിയിലുണ്ടായിരുന്നവരും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി എല്ലാവരെയും സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

സംഭവം നടക്കുമ്പോൾ ഏകദേശം 180 ഓളം യാത്രക്കാരാണ് നൗകയിലുണ്ടായിരുന്നത്. ചരക്കുകപ്പലിന്റെ സ്റ്റീയറിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് ഈ ദാരുണമായ അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

Fashion ⏭️

Back to top button