NEWS

മരത്തിൽ ചുറ്റിക്കിടന്ന കൂറ്റൻ പെരുമ്പാമ്പ്: മൂന്ന് സേനകൾക്കും വഴങ്ങാതെ മണിക്കൂറുകൾ നീണ്ട പരിശ്രമം

കോഴിക്കോട് മീഞ്ചന്ത മിനി ബൈപാസിലെ തിരുവണ്ണൂർ പെട്രോൾ പമ്പിന് അടുത്തുള്ള മരക്കൊമ്പിൽ തമ്പടിച്ച പെരുമ്പാമ്പ്, മണിക്കൂറുകളോളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും അഗ്നിശമന സേനയെയും പൊലീസിനെയും ഒരുപോലെ വട്ടംകറക്കി. ഏകദേശം അഞ്ച് മണിക്കൂറിലേറെ നീണ്ട പണിപ്പെട്ട പരിശ്രമങ്ങൾക്കൊടുവിലും പാമ്പിനെ താഴെയിറക്കാൻ സാധിക്കാതെ വന്നതോടെ, സ്ഥലത്ത് കാവൽ ഏർപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മരത്തിന് മുകളിൽ ഭീമാകാരനായ പാമ്പിനെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും പാമ്പിനെ മരത്തിൽ നിന്ന് താഴെയിറക്കാൻ പല തന്ത്രങ്ങളും പയറ്റി. മരത്തിന് മുകളിലേക്ക് വെള്ളം ചീറ്റിയുൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പാമ്പ് പിടിതരാതെ മരത്തിൽ തന്നെ തുടരുകയായിരുന്നു.

Fashion ⏭️

Back to top button