NEWS

നവംബർ 16-ന് ഇന്റർനെറ്റ് തടസ്സം, 17-ന് ആഗോള ബ്ലാക്ക്ഔട്ട്: സോഷ്യൽ മീഡിയയിലെ പ്രവചനം ചർച്ചയാകുന്നു

ലോകത്തെ ഞെട്ടിച്ച പല സംഭവവികാസങ്ങളും നേരത്തെ തന്നെ പ്രവചിച്ചുവെന്ന പേരിൽ ശ്രദ്ധേയമായ അനിമേഷൻ പരമ്പരയാണ് ‘ദ് സിംപ്സൺസ്’. മുൻപ് ട്രംപിന്റെ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കുള്ള വരവും കൊറോണ വൈറസ് വ്യാപനവുമെല്ലാം ഈ പരമ്പര പ്രവചിച്ചെന്ന വാദങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇതാ, ഇന്റർനെറ്റ് ലോകത്ത് മറ്റൊരു ‘പ്രവചന’ വിവാദം കൂടി ഉയർന്നു വന്നിരിക്കുകയാണ്.

2026 നവംബർ 17-ഓടെ ലോകം വലിയൊരു ഇരുട്ടിലാവുമെന്നും, ആഗോളതലത്തിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലാവുമെന്നുമാണ് സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പ്രചാരണം. കടലിനടിയിലൂടെയുള്ള കേബിളുകൾ സ്രാവുകൾ കടിച്ചുമുറിക്കുന്നത് മൂലമാണ് ഇത്തരമൊരു ‘ഗ്രേറ്റ് ബ്ലാക്ക്ഔട്ട്’ സംഭവിക്കാൻ പോകുന്നതെന്നാണ് വാദം. ഇതിന് ഉപോൽബലകമായി ‘ദ സിംപ്സൺസി’ലെ ഒരു ദൃശ്യം എന്ന നിലയിൽ ഒരു വീഡിയോ ക്ലിപ്പും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ഈ വാർത്തകളിൽ എത്രത്തോളം വിശ്വാസ്യതയുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഈ പ്രചാരണങ്ങളുടെയെല്ലാം അടിസ്ഥാനം ‘ദ സിംപ്സൺസി’ന്റെ 35-ാം സീസണിലെ ഏഴാമത്തെ എപ്പിസോഡാണ്. 2023 നവംബർ 19-ന് സംപ്രേഷണം ചെയ്ത ‘ഇറ്റ്സ് എ ബ്ലണ്ടർഫുൾ ലൈഫ്’ (It’s a Blunderful Life) എന്ന ഈ എപ്പിസോഡിൽ, സ്പ്രിംഗ്ഫീൽഡ് എന്ന് പേരുള്ള സാങ്കൽപ്പിക നഗരത്തിൽ തുടർച്ചയായി ആറ് ദിവസത്തേക്ക് വൈദ്യുതി നിലച്ചുപോവുന്ന കഥാസന്ദർഭമാണുള്ളത്.

Fashion ⏭️

Back to top button