NEWS

ട്രെയിനുകളിലെ ആർഎസി സംവിധാനം ഒഴിവാക്കാൻ റെയിൽവേ; റിസർവേഷൻ രീതിയിൽ വൻ മാറ്റത്തിന് നീക്കം

ട്രെയിൻ യാത്രകളിലെ ആർഎസി (റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റ് സംവിധാനം ഒഴിവാക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നു. തിരക്കേറിയ ദിവസങ്ങളിൽ ഒരു ബെർത്ത് രണ്ട് യാത്രക്കാർക്കായി വീതിച്ചു നൽകുന്ന രീതിയാണ് നിലവിൽ ആർഎസിയിലൂടെ നടപ്പിലാക്കുന്നത്. എന്നാൽ ഇത്തരത്തിൽ പകുതി സൗകര്യം മാത്രം ലഭിക്കുമ്പോഴും യാത്രക്കാരിൽ നിന്ന് പൂർണ്ണ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്.

യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചും നിലവിലെ റിസർവേഷൻ രീതികളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെയും ഭാഗമായാണ് റെയിൽവേയുടെ ഈ പുതിയ തീരുമാനമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു. മുഴുവൻ ബെർത്തും ലഭിക്കാത്ത സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് മുഴുവനായി ഈടാക്കുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്നാണ് ഇത്തരമൊരു ആലോചനയെന്ന് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Fashion ⏭️

Back to top button