NEWS

അച്ഛന്റെ മർദ്ദനം; പത്തനംതിട്ടയിൽ പതിമൂന്നുകാരന്റെ നിലവിളിയും ദുരിതജീവിതവും

കൊല്ലം∙ ‘അച്ഛാ… എന്നെ അടിക്കരുത്, എനിക്ക് പേടിയാ’– പതിമൂന്നുകാരന്റെ ഹൃദയഭേദകമായ ആ നിലവിളികൾ ഇത്രയും കാലം ആ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ മാത്രം തടവിലാക്കപ്പെടുകയായിരുന്നു. ഭീതിയുടെ നിഴലിൽ, ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കി, ശ്വാസമടക്കിപ്പിടിച്ച് അവൻ ആ പീഡനങ്ങളെല്ലാം നിശബ്ദനായി സഹിച്ചു. എന്നാൽ ഇന്നലെ രാത്രി മദ്യലഹരിയിൽ എത്തിയ അമ്മയുടെ പങ്കാളി ക്രൂരതയുടെ എല്ലാ സീമകളും ലംഘിച്ചു. വാതിലിൽ ശക്തിയായി ചവിട്ടിത്തുറന്ന ഇയാൾ, പതിമൂന്നുകാരനെ ബലമായി പിടിച്ചിറക്കി ഹാളിലേക്ക് വലിച്ചിഴച്ചു. വസ്ത്രങ്ങൾ വലിിച്ചൂരി മാറ്റിയ ശേഷം വിറകുകഷണം കൊണ്ട് അവനെ ക്രൂരമായി മർദിച്ചു.

തന്റെ മകനെ രണ്ടാം ഭർത്താവ് വിവരണാതീതമായ രീതിയിൽ മർദിക്കുന്നതും അസഭ്യവർഷം നടത്തുന്നതും എല്ലാം ആ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ശാലിനി നേരിട്ട് കണ്ടിരുന്നു. ഇത്രയും നാളും ഈ ക്രൂരതകൾക്ക് മൗനാനുവാദം നൽകിയ ശാലിനി, ഇന്നലത്തെ ദാരുണമായ മർദനരംഗങ്ങൾ കണ്ടതോടെ ഒടുവിൽ പ്രതികരിക്കാൻ തീരുമാനിച്ചു. ഭർത്താവിനെതിരെ അവർ മൊഴി നൽകി. കുട്ടിക്ക് നേരെ രാജേഷ് തുടർച്ചയായി അക്രമവും അധിക്ഷേപങ്ങളും അഴിച്ചുവിടാറുണ്ടെന്നും അവന് കുട്ടിയെ ഒട്ടും ഇഷ്ടമല്ലെന്നും ശാലിനി വ്യക്തമാക്കി.

അതേസമയം, കുട്ടി മർദനത്തിനിരയാകുന്ന വിവരം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ഇതുവരെ ആരും പരാതി നൽകിയിരുന്നില്ലെന്നും നിലമേൽ പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു. സംഭവത്തിൽ നിലമേൽ പഞ്ചായത്ത് മെംബറും വൈസ് പ്രസിഡന്റുമായ സുനു ഗിരീഷ് മനോരമ ഓൺലൈനോട് പ്രതികരിച്ചത് ഇങ്ങനെ:

Fashion ⏭️

Back to top button