NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി പീഡിപ്പിച്ചു; കുഴൽപണ ഇടപാടിനു മറയാക്കി, 3 പേർ അറസ്റ്റിൽ


പുതുക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി വശത്താക്കി ലൈംഗികപീഡനത്തിന് ഇരയാക്കുകയും കുഴൽപണ ഇടപാടിന് ഉപയോഗിക്കുകയും ചെയ്തുവെന്ന കേസിൽ 3 പേർ അറസ്റ്റിൽ. കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവർ പോക്സോ നിയമപ്രകാരവും പെൺകുട്ടിയെ കുഴൽപണം തട്ടിയെടുക്കാൻ ഉപയോഗിച്ചുവെന്ന പരാതിയിൽ അമലിന്റെ സഹോദരൻ അതുൽ കൃഷ്ണയും (25) അറസ്റ്റിലായി.14 വയസ്സുണ്ടായിരുന്ന പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന അമലും പ്രായപൂർത്തിയാകാത്ത സുഹൃത്തും 2023 മുതൽ പ്രണയം നടിച്ച്, ലഹരിമരുന്നിനടിമയാക്കി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് കേസ്. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി അമ്മയോടൊപ്പം ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.


Fashion ⏭️

Back to top button