NEWS
റഷ്യയുടെ എസ് 400നെ വെല്ലുമോ ഇന്ത്യയുടെ ‘പ്രോജക്ട് കുശ’,ആദ്യ പരീക്ഷണം വിജയം;വ്യോമപ്രതിരോധ കവചം എങ്ങനെയാണ് ആകാശം സംരക്ഷിക്കുന്നത്

ലോകത്തിലെ പ്രമുഖ സൈനിക ശക്തികൾക്കെല്ലാം സ്വന്തമായി അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളുണ്ട്–. അമേരിക്കയ്ക്ക് പേട്രിയട്ടും–, റഷ്യയ്ക്ക് എസ്400 , ഇസ്രയേലിന് അയൺ ഡോമും ഉള്ളതുപോലെ, പ്രതിരോധ രംഗത്ത് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ദീർഘദൂര സർഫസ്-ടു-എയർ മിസൈൽ സിസ്റ്റമാണ് ‘പ്രോജക്ട് കുശ’.എന്താണ് പ്രോജക്ട് കുശ? ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) ഇന്ത്യൻ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി വികസിപ്പിച്ചെടുക്കുന്ന അത്യാധുനിക മൾട്ടി-ലെയേർഡ് വ്യോമപ്രതിരോധ പദ്ധതിയാണിത്. ഒഡീഷ തീരത്തെ എപിജെ. അബ്ദുൽ കലാം ദീപിൽ വെച്ച് ഈ മിസൈൽ സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ അടുത്തിടെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.എം1 മിസൈൽ:150 കിലോമീറ്റർ വരെ ദൂരപരിധിയുള്ള എം 1 മിസൈൽ, പ്രോജക്ട് കുശയുടെ ആദ്യ ഘട്ട പ്രതിരോധ സംവിധാനമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഫൈറ്റർ ജെറ്റുകൾ, ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ തുടങ്ങിയ വിവിധ ആകാശ ഭീഷണികളെ കൃത്യമായി പ്രതിരോധിക്കാനും നിർവീര്യമാക്കാനും ഈ മിസൈലിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Fashion ⏭️




