NEWS

മസ്‌റ്റ്‌ വിസിറ്റാ ഡോ.. വിസ്‌റ്റഡോം കോച്ച് യാത്ര..; കണ്ണാടിജാലകത്തിനിപ്പുറം 360 ഡിഗ്രി തിരിഞ്ഞും മറിഞ്ഞും കറങ്ങിയും കണ്ട കാഴ്‌ചകളിലൂടെ..


മലകളും പുഴകളും മഹാനഗരവും താണ്ടി, 5 തുരങ്കങ്ങളും നൂറിലേറെ പാലങ്ങളും എണ്ണമെത്താ മലനിരകളും കടന്ന് വിസ്‌റ്റഡോം കോച്ച് ഗുരുവായൂരിൽനിന്ന് തെങ്കാശി വഴി മധുരയിലെത്തുമ്പോൾ കണ്ണാടിജാലകത്തിനിപ്പുറം 360 ഡിഗ്രി തിരിഞ്ഞും മറിഞ്ഞും കറങ്ങിയും കണ്ട കാഴ്‌ചകളിലൂടെ … വിസ്‌റ്റഡോം കോച്ച് ഉള്ള ട്രെയിൻ ഗുരുവായൂരിൽ നിന്ന് മധുരയിലേക്ക് പോയ ആദ്യദിനമായ ഇന്നലെ തൃശൂരിൽനിന്ന് തെങ്കാശി വരെ യാത്ര ചെയ്‌ത് മനോരമ സംഘം തയാറാക്കിയ റിപ്പോർട്ട്ഇളയരാജാവോടെ പാട്ട് പോകണും… വിസ്‌റ്റഡോം കോച്ചിൽ സഞ്ചരി ക്കുന്നതിനിടെ ചെന്നൈ സ്വദേശി പ്രസന്ന വെങ്കിടേശ്വരൻ പലവുരു ആവർത്തിച്ചു ഈ വാക്കുകൾ. തെറ്റു പറയാൻ പറ്റില്ല, വിസ ഡോമിന്റെ വിശാലമായ കാൻവാസിലൂടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുമ്പോൾ പശ്ചാ ത്തലമായി ഒരു ഇളയരാജ സംഗീതം ആഗ്രഹി ക്കാത്തവരുണ്ടാകുമോ! സ്പോട്ടിഫൈയിൽ ‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ അല്ലെങ്കിൽ ‘തുമ്പി വാ തുമ്പിക്കൂടത്തിലു’മൊ ക്കെ കേട്ടുതുടങ്ങിയാൽ മലയാളക്കരയിലും തമിഴ്‌നാട്ടുപ്പെരുമയിലും മാറിമാറി സഞ്ചരി ക്കും മനസ്സ്; ഗുരുവായൂർ- മധുര എക്സ്പ്രസ് പോലെ. നിറയെ പച്ചപ്പുള്ള ഒരു ഫാൻ്റസി ലോക ത്തിലേക്ക് ചില്ലുകുട്ടിനിപ്പുറം കണ്ണും നട്ടിരിക്കു ന്ന പ്രതീതിയാകും പിന്നീടങ്ങോട്ട്. ഇന്നലെ ഗുരുവായൂരിൽ നിന്നു യാത്ര ആരംഭിച്ച ഗുരു വായൂർ – മധുര എക്‌സ്പ്രസിൻ്റെ വിസ് ഡോം കോച്ചിൽ പക്ഷേ യാത്രക്കാരുടെ തള്ളി ക്കയറ്റമൊന്നുമുണ്ടായില്ല. 44 സീറ്റുകളിൽ ഒഴിഞ്ഞുകിടന്നവ ഏറെയാ ണ്. പക്ഷേ, വിസ്‌ഡോം കാഴ്‌ചകൾ കണ്ടവർക്ക്, കാണാത്തവരോട് പറയാനുള്ള കഥക ളും ഏറെ.സിനിമ കണ്ടങ്ങനെ .. ഇഞ്ച് വലുപ്പമുള്ള സ്ക്രീ 90 നില കുറുപ്പിന കണ്ടു യാത്ര ചെയ്യുന്ന അനുഭവ മാണ് വിസ്‌റ്റഡോം കോച്ചിന്റെ ജനലിലൂടെ പുറത്തേക്ക് നോ ക്കിയാൽ. വരമ്പുകളും പുഴകളും വിരിഞ്ഞു കിടക്കുന്ന സുന്ദരൻ ഫ്രെയിമുകളാണ് തൃശൂരിലെ ങ്ങും. പാലക്കുഴി തോടും ചാലക്കുടി പുഴയും നിശ്ശബ്ദം ചലി ക്കും ഇവിടെ. പുതുക്കാടിനിപ്പുറം കാണാം കുറെയേറെ പാടങ്ങൾ. അതിനും വിസ്‌റ്റഡോം കോച്ച് തൃശുരിലൂടെ സഞ്ചരിക്കുന്നത് ചൂടും സുന്ദരമാണ് പാടങ്ങൾക്കു നടുവിലുള്ള ഒറ്റ മരങ്ങൾ. ഒരുപക്ഷേ, സാധാരണമെന്നു തോന്നി ക്കുന്ന കാഴ്ച്‌ചകളെപ്പോലും അതിമനോഹരമാക്കുന്നത് സമയമാകണം. വെളിച്ചവും അത്ര ശക്തിപ്പെടാത്ത രാവിലെയാണ്. അതു തന്നെയാണ് തൃശൂരിലെ വിസ്‌റ്റ കാഴ്ച‌കളെ മനോഹരമാക്കുന്നതും.


Fashion ⏭️

Back to top button