NEWS

സിം ഇല്ലേ! ഫോൺ മാത്രം ഉണ്ടായിട്ട് കാര്യമില്ല! വാട്സാപ്പും ടെലിഗ്രാമും ഇനി ലഭിക്കില്ല; മുൻകൂട്ടി നിയന്ത്രണങ്ങളുമായി ആപ്പിൾ‌!


ഇന്ത്യയിൽ വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളും ഡിജിറ്റൽ അറസ്റ്റ് കുംഭകോണങ്ങളും ഫിഷിങ് ആക്രമണങ്ങളും കർശനമായി നേരിടാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ ടെലികോം സൈബർ സുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ റജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് (DoT) ഉത്തരവിട്ടു. ക്ലോൺ ചെയ്തതോ നിഷ്ജീവമായതോ ആയ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുനിന്നും നടത്തുന്ന തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ‘സിം ബൈൻഡിങ്’ (SIM-binding) നിയമം കൊണ്ടുവന്നിരിക്കുന്നത്.ടെലികോം സൈബർ സെക്യൂരിറ്റി റൂൾസ്, 2024 പ്രകാരം 2025 നവംബർ 28-നാണ് DoT ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യവസായ മേഖലയുടെ അഭ്യർഥന മാനിച്ച് ഇതിന്റെ അവസാന തീയതി 2026 ഡിസംബർ 31 ആയി നീട്ടിയിരുന്നു.പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ ഔദ്യോഗികമായി നടപ്പിലാകും.


Fashion ⏭️

Back to top button