വിജയ് അവസാനിപ്പിച്ചിടത്തുനിന്ന് മകൻ തുടങ്ങുന്നു, നായികയായി മമിത ബൈജു; ജേസൺ സഞ്ജയ്യെക്കുറിച്ച് ആലപ്പി അഷ്റഫ്

ജേസൺ സഞ്ജയ്, മമിത ബൈജു
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മകൻ ജേസൺ സഞ്ജയ്യുടെ സിനിമാ പ്രവേശനത്തെക്കുറിച്ചും നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകനായ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സഞ്ജയ്യുടെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
സംവിധായകനായി സിനിമാരംഗത്ത് എത്തിയ ജേസൺ സഞ്ജയ് ഇപ്പോൾ നായകനായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. മലയാളിയായ നടി മമിത ബൈജു അദ്ദേഹത്തിന്റെ നായികയായി എത്തുന്നു എന്നത് പ്രേക്ഷകരിൽ വലിയ കൗതുകം ഉണർത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. വിവിധ ഭാഷകളിൽ തുടർച്ചയായ ഹിറ്റ് നേടി ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ മമിതയ്ക്ക് തമിഴ്നാട്ടിലും വലിയ തോതിൽ ആരാധകരുണ്ട്.
ജേസൺ സഞ്ജയ് ആദ്യമെത്തിയത് സംവിധായകന്റെ റോളിൽ ആയിരുന്നു. എന്നാൽ അദ്ദേഹം സംവിധാനം ചെയ്ത ‘സിഗ്മ’ എന്ന ചിത്രത്തിന് വലിയൊരു വിജയം നേടാൻ സാധിച്ചില്ലെന്നാണ് ആലപ്പി അഷ്റഫ് അഭിപ്രായപ്പെടുന്നത്. വലിയ പ്രതീക്ഷയോടെയാണ് ചിത്രം കാണാൻ പോയതെങ്കിലും നിരാശയായിരുന്നു ഫലം. ധാരാളം പണം വാരിയെറിഞ്ഞ് നിർമ്മിച്ച കുറെ ഫൈറ്റ് സീനുകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നതെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.
പിതാവിന്റെ പാത പിന്തുടർന്ന് സഞ്ജയ്യും സിനിമയിലേക്ക് എത്തുമ്പോൾ അത് ‘വിജയയുടെ രണ്ടാം പിറവി’ ആയിരിക്കുമെന്നാണ് ആരാധകർ കരുതുന്നതെന്ന് ആലപ്പി അഷ്റഫ് അഭിപ്രായപ്പെടുന്നു. സഞ്ജയ്യുടെ നായികയായി ഇപ്പോൾ ഏറ്റവും താരമൂല്യമുള്ള മമിത കൂടി എത്തുമ്പോൾ കൂടുതൽ ശ്രദ്ദേയമാകും. വിജയ്യുടെ അവസാന ചിത്രത്തിൽ അഭിനയിച്ച മമിത തന്നെ സഞ്ജയ്യുടെ ആദ്യ ചിത്രത്തിൽ എത്തുന്നുവെന്നതും പ്രത്യേകതയാണെന്ന് അദ്ദേഹം പറയുന്നു.
സഞ്ജയ് നായകനും മമിത നായികയുമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ ആരായിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും അഷ്റഫ് പറയുന്നു. പലരുടെയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ സംവിധായകനായ വെങ്കി അറ്റ്ലൂരിയായിരിക്കും ചിത്രം സംവിധാനം ചെയ്യാനുള്ള സാദ്ധ്യതയെന്നും അദ്ദേഹം പറയുന്നു.
English Summary
Director Alleppey Ashraf commented on actor Vijay’s son, Jason Sanjay’s, highly anticipated acting debut. Sanjay will star opposite Mamitha Baiju. Ashraf noted Sanjay’s previous directorial venture ‘Sigma’ was unsuccessful. However, fans are excitedly anticipating Sanjay’s acting career, viewing it as “Vijay’s second birth” and generating significant buzz for the project.
RELATED TOPICS: JASON SANJAY, MAMITHA BAIJU, VIJAY SON JASON SANJAY, ALAPPIE ASHRAF, JASON SANJAY DEBUT MOVIE
Business ⏭️




