SPORTS

ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിട്ട് ശ്രേയസ് അയ്യർ, ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങൾ, ഭുവനേശ്വർ കുമാർ


ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിട്ടു. വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 കളിച്ച ടീമില്‍നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ന്യൂസീലൻഡിനെതിരെ ഇറങ്ങുന്നത്. പ്രിൻസ് യാദവിനു പകരം പേസർ മയങ്ക് യാദവ് പ്ലേയിങ് ഇലവനിൽ മടങ്ങിയെത്തി. ഓൾ റൗണ്ടർ ശിവം ദുബെയ്ക്കു പകരം നിതീഷ് കുമാർ റെഡ്ഡിയും കളിക്കും. വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ പ്ലേയിങ് ഇലവനിലുണ്ട്. അഭിഷേക് ശർമയും സഞ്ജു സാംസണും തന്നെ ഓപ്പണർമാരാകും.ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), തിലക് വർമ, നമൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, ഭുവനേശ്വര്‍ കുമാർ, മയങ്ക് യാദവ്, അർഷ്ദീപ് സിങ്.


Auto ⏭️

Back to top button