NEWS

‘ഇന്ത്യയെ വിഭജിക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കണം; ശത്രുക്കളെ പരാജയപ്പെടുത്തണം’


ന്യൂഡൽഹി∙ ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും രാജ്യത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ രാംലീല മൈതാനത്ത് നടന്ന ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്കെതിരെ പോരാടാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നതിനിടയിലാണ് മോദിയുടെ പരാമര്‍ശം.തിന്മയ്ക്കുമേൽ നന്മ നേടുന്ന വിജയത്തെയാണ് വിജയദശമിയായി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.‘‘വിജയദശമിയുടെ പുണ്യവേളയിൽ ഭഗവാൻ ശ്രീരാമന്റെയും ജാനകീമാതാവിന്റെയും ബജ്‌രംഗ്ബലിയുടെയും പാദങ്ങളിൽ ഞാൻ പ്രണാമമർപ്പിക്കുന്നു. പവിത്രമായ ഈ അന്തരീക്ഷത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ വിജയദശമി, സത്യത്തിന്റെയും നീതിയുടെയും അനശ്വരമായ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്’’– മോദി വ്യക്തമാക്കി.


Fashion ⏭️

Back to top button