NEWS

‘ടൈഗറിന്റെ കാറിനരികിൽ നിൽക്കവെ വെടിയേറ്റു, ഹൃദയാഘാതമെന്ന് കരുതി’: പരുക്കേറ്റ വ്ലോഗർ


മുംബൈ∙ ‘‘വെടിയേറ്റതാണെന്ന് ആദ്യം മനസ്സിലായില്ല. ഹൃദയാഘാതമാണെന്നാണു കരുതിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് എല്ലാം മനസ്സിലായത്’’– കഴിഞ്ഞ ദിവസം ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ അക്രമികൾ വെടിയുതിർത്തപ്പോൾ പരുക്കേറ്റ വ്ലോഗർ ഉമേഷ് ചൗഹാന്റെ വാക്കുകളാണിത്. ആക്രമണത്തിനു പിന്നാലെ നെഞ്ചിൽ അസഹ്യമായ വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടെന്നും അദ്ദേഹം ഇന്ത്യാ ടുഡേയോടു പറഞ്ഞു. വെടിവയ്പ്പിൽ പരുക്കേറ്റ ചൗഹാൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽനിന്ന് ടൈഗർ ഷ്റോഫ് കാറിൽ പുറത്തേക്കു പോകുമ്പോൾ അദ്ദേഹത്തിന്റെ വിഡിയോ പകർത്തുകയായിരുന്നു ഉമേഷ്. ഇതിനിടെയാണ് വെടിയേറ്റത്.ഉത്തർപ്രദേശ് സ്വദേശിയാണ് ഉമേഷ് ചൗഹാന്‍. ഇയാൾ ഡ്രൈവറായും ജോലി ചെയ്യുന്നുണ്ട്.


Fashion ⏭️

Back to top button