NEWS
ഡൽഹി മെട്രോ സ്റ്റേഷനിൽ സംശയാസ്പദമായ ബാഗുമായി രക്ഷപ്പെടാൻ യുവാവിന്റെ ശ്രമം; ഓടിച്ചിട്ട് പിടികൂടി സുരക്ഷാസേന – വിഡിയോ

ന്യൂഡൽഹി ∙ ഡൽഹി ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ സംശയാസ്പദമായ ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടി. സുരക്ഷാ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മെട്രോ സ്റ്റേഷനിലെ സുരക്ഷാ പരിശോധനാ കേന്ദ്രത്തിലെത്തിയ ഇയാൾ തന്റെ ബാഗ് എക്സ് റേ സ്കാനിങ്ങിനായി വയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സ്കാനിങ്ങിനിടെ ബാഗിനുള്ളിൽ സംശയകരമായ രീതിയിൽ കട്ടികൂടിയ എന്തോ ഒരു വസ്തു സ്ക്രീനിൽ തെളിഞ്ഞതായി അധികൃതർ വ്യക്തമാക്കി.ബ്രൗൺ ടി ഷർട്ടും കടും നീല ജീൻസും ധരിച്ച ഇയാൾ, ഫോണിൽ സംസാരിച്ച്, ആ സമയത്ത് ആളൊഴിഞ്ഞ വനിതാ സുരക്ഷാ പരിശോധനാ കവാടത്തിന് അടുത്തേക്ക് ഭാവഭേദമില്ലാതെ നടന്നു നീങ്ങുന്നത് കാണാം. മറുവശത്ത് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ മറ്റ് യാത്രക്കാരെ പരിശോധിക്കുകയായിരുന്നു. ഞൊടിയിടയിൽ തന്റെ ബാഗുമായി സ്ത്രീകളുടെ പരിശോധനാ ഭാഗത്തിലൂടെ ഒന്നാം നമ്പർ എക്സിറ്റ് ഗേറ്റിലേക്ക് ഇയാൾ ഓടി.
Fashion ⏭️




