NEWS
വിലകൂടിയ ഫോണുകൾ റോഡിലെറിയുന്നു,പുതിയ ഐഫോൺ ലോഞ്ചിന് തൊട്ടുമുൻപ് ആപ്പിൾ സ്റ്റോറുകൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു!

ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ അരങ്ങേറിയ വ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ആപ്പിൾ സ്റ്റോറുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ബോർഡോ, ലിൽ തുടങ്ങിയ പ്രമുഖ നഗരങ്ങളിലാണ് മാസ്ക് ധരിച്ചെത്തിയ വലിയ സംഘം കടകളുടെ ചില്ലുകൾ തകർത്ത് അകത്തുകയറി ഐഫോൺ 18 മോഡലുകളുൾപ്പെടെയുള്ള സാധനങ്ങൾ കവർന്നെന്ന റിപ്പോർട്ടുകൾ വരുന്നത്. സാങ്കേതികവിദ്യയുടെയും ആഡംബര ബ്രാൻഡുകളുടെയും ലോകത്തെ നടുക്കിയ ഈ സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ആപ്പിൾ സ്റ്റോറുകളും ആഡംബര ബ്രാൻഡുകളും മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബോർഡോ നഗരത്തിലെ ആപ്പിൾ സ്റ്റോറാണ് അക്രമികൾ ആദ്യം ലക്ഷ്യമിട്ടത്. ലില്ലെ നഗരത്തിലും മറ്റൊരു ആപ്പിൾ ഔട്ട്ലെറ്റ് കൊള്ളയടിക്കപ്പെട്ടു.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, മുഖംമൂടി ധരിച്ച പ്രതിഷേധക്കാർ കടകൾക്കുള്ളിൽ അതിക്രമിച്ചു കയറി വിലകൂടിയ സാധനങ്ങളുമായി ഓടിരക്ഷപ്പെടുന്നത് വ്യക്തമാണ്. ഒരു ടെലികമ്മ്യൂണിക്കേഷൻ ഷോപ്പിൽ അതിക്രമിച്ചു കയറിയവർ വിലകൂടിയ മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് ആൾക്കൂട്ടത്തിലേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.
Fashion ⏭️




