NEWS

കുട്ടിയെ വണ്ടിയിടിച്ചു; ബൈക്കോടിച്ച യുവാവിനെ ആൾക്കൂട്ടം കൊന്നു‌


മുസഫർപുർ (ബിഹാർ) ∙ കുട്ടിയെ ഇടിച്ചിട്ടതിനു പിന്നാലെ, ബൈക്ക് ഓടിച്ച യുവാവിനെ മർദിച്ചും ശ്വാസംമുട്ടിച്ചും ആൾക്കൂട്ടം കൊലപ്പെടുത്തി. ദലിത് കുടുംബങ്ങൾ താമസിച്ചിരുന്ന വീടുകൾക്കും തീയി‌ട്ടു.മുഹമ്മദ്പുർ ഖാജെ ഗ്രാമത്തിലെ നവനീത് കുമാറാ(20)ണ് ശനിയാഴ്ച വൈകുന്നേരം ക്രൂരമായ ആക്രമണത്തിനിരയായി മരിച്ചത്. 15 പേരടങ്ങുന്ന സംഘം നവനീതിനെ വടികൊണ്ട് തല്ലുകയും ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നെന്നു കുടുംബം ആരോപിച്ചു.


Fashion ⏭️

Back to top button