NEWS

സർക്കാർ പൊതുഅവധി ദിനങ്ങൾ: ഉത്തരവിറങ്ങി

തിരുവനന്തപുരം: 2027ലെ പൊതു അവധിദിനങ്ങളും നിയന്ത്രിത അവധി ദിനങ്ങളും സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറങ്ങി. അവധി ദിനങ്ങൾ ഇങ്ങനെ: ജനുവരി 2- മന്നം ജയന്തി, 26- റിപ്പബ്ളിക് ദിനം. മാർച്ച് 4- അയ്യാ വൈകുണ്ഠസ്വാമി ജയന്തി (നിയന്ത്രിത അവധി), 6- ശിവരാത്രി, 10- ഈദുൽഫിത്തർ, 25- പെസഹ വ്യാഴം, 26- ദുഃഖവെള്ളി, 28- ഈസ്റ്രർ. ഏപ്രിൽ 1- ബാങ്ക് വാർഷിക കണക്കെടുപ്പ് (നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം), 14- അംബേദ്കർ ജയന്തി, 15- വിഷു. മേയ് 1- മേയ്ദിനം, 17- ബലിപെരുന്നാൾ. ജൂൺ 15- മുഹറം. ആഗസ്റ്റ് 2- കർക്കടകവാവ്, 14- നബിദിനം, 15- സ്വാതന്ത്ര്യദിനം, 17- ആവണി അവിട്ടം (നിയന്ത്രിത അവധി), 24- ശ്രീകൃഷ്ണജയന്തി, 28- അയ്യൻകാളി ജയന്തി. സെപ്തംബർ 11- ഒന്നാം ഓണം, 12- തിരുവോണം, 13- മൂന്നാം ഓണം, 14- നാലാം ഓണം, 15- ശ്രീനാരായണഗുരുജയന്തി, 17- വിശ്വകർമ്മദിനം (നിയന്ത്രിത അവധി), 22- ശ്രീനാരായണഗുരുസമാധി. ഒക്ടോബർ 2- ഗാന്ധിജയന്തി, 9- മഹാനവമി, 10- വിജയദശമി, 28- ദീപാവലി. ഡിസംബർ 25- ക്രിസ്മസ്.

Read News ⏭️

Back to top button