NEWS
‘ഭാര്യയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കൊണ്ടുപോയി’: വഴിത്തിരിവായി കത്തിക്കരിഞ്ഞ മൃതദേഹം; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

കലിഫോർണിയ ∙ ഭാര്യയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസിനോട് കള്ളം പറഞ്ഞ കലിഫോർണിയയിലെ ഇന്ത്യൻ വംശജൻ ഒടുവിൽ കൊലപാതകക്കുറ്റത്തിന് അറസ്റ്റിൽ. ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.കലിഫോർണിയയിലെ എൽ ഡൊറാഡോ കൗണ്ടിയിലാണ് ജാസ്മിൻ ഗില്ലിന്റെ (30) മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ഗുരീന്ദർ സിങ് ഗില്ലിനെ (28) അറസ്റ്റ് ചെയ്തതായി സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സാക്രമെന്റോ കൗണ്ടി മെയിൻ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുന്ന ഇയാൾക്ക് ജാമ്യം അനുവദിച്ചിട്ടില്ല.ഇതിനിടെയാണ് ഇക്കഴിഞ്ഞ ഒന്നിന് എൽ ഡൊറാഡോ കൗണ്ടിയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ തിരിച്ചറിയാത്ത മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം പൊലീസിന് ലഭിക്കുന്നത്. പരിശോധനയിൽ മൃതദേഹം ജാസ്മിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഗുരീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട രണ്ടു വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തി. കൊലപാതകക്കുറ്റം ചുമത്തി സാക്രമെന്റോ കൗണ്ടി മെയിൻ ജയിലിലടച്ച ഇയാൾക്ക് ജാമ്യം ലഭിക്കില്ല.
Fashion ⏭️




