SPORTS

മുംബൈ ഇന്ത്യൻസ് വിട്ട് മഹേള ജയവർധനെ; ഡൽഹി ക്യാപിറ്റൽസ് ബോളിങ് കോച്ചായി ചാമിന്ദ വാസ്


മുംബൈ∙ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസുമായുള്ള ബന്ധം ഉപേക്ഷിച്ച് മുൻ ശ്രീലങ്കൻ താരവും പരിശീലകനുമായ മഹേള ജയവർധനെ. 2017 മുതൽ 2022 വരെ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന മഹേളയ്ക്കു കീഴിൽ മുംബൈ 3 തവണ ഐപിഎൽ കിരീടം നേടി. ചാമിന്ദ വാസ് ഡൽഹി കോച്ച് ന്യൂഡൽഹി∙ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ ബോളിങ് കോച്ചായി മുൻ ലങ്കൻ പേസർ ചാമിന്ദ വാസ് ചുമതലയേറ്റു. മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേലിനു പകരക്കാരനായാണ് അൻപത്തിരണ്ടുകാരൻ വാസിന്റെ വരവ്.


Auto ⏭️

Back to top button