NEWS
‘ഇത്തരം പെരുമാറ്റം പാടില്ല’; മുന്നറിയിപ്പുമായി ഡോ. അൻവർ ഗർഗാഷ്

അബുദാബി∙ സമൂഹമാധ്യമത്തിലെ വംശീയ അധിക്ഷേപങ്ങളിൽ നിന്നും വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും ഗൾഫ് മേഖലയിലെ ജനങ്ങൾ ഒഴിഞ്ഞുനിൽക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു. ഇത്തരം മോശം പെരുമാറ്റങ്ങൾ മേഖലയുടെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും ചേർന്നതല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.സോഷ്യൽ മീഡിയയിൽ വർധിച്ചുവരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്നും മോശം പദപ്രയോഗങ്ങളിൽ നിന്നും എല്ലാവരും മാറിനിൽക്കണമെന്ന് എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. ഇത്തരം അപകീർത്തികരമായ ഭാഷ നമ്മളെ പ്രതിനിധീകരിക്കുന്നില്ലെന്നും നമ്മുടെ ധാർമികതയെയോ മൂല്യങ്ങളെയോ തനിമയെയോ പ്രതിഫലിപ്പിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
Fashion ⏭️




