NEWS

‘ബോംബുകളുടെ മാതാവിനെ’ പ്രയോഗിക്കാൻ യുഎസ്; ‘വിനാശത്തിന്റെ പോരാട്ടഭീതിയിൽ ലോകം’, ലക്ഷ്യം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ


വാഷിങ്ടൻ ∙ ഇറാനെതിരെ ‘എല്ലാ ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ഏറ്റവും വലിയ ബോംബ് (മോഅബ്) പ്രയോഗിക്കാൻ യുഎസ് സൈന്യം ആലോചിക്കുന്നു. ഇറാനിലെ ഊർജനിലയങ്ങളും ആണവനിലയങ്ങളും തകർക്കുകയാണു ലക്ഷ്യം. നവംബർ 3ലെ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ ഇറാനിലെ അതീവ സുരക്ഷാമേഖലയായ പിക്കാക്സ് മൗണ്ടൻ അടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്തുമെന്ന് കഴിഞ്ഞദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.ആണവേതര ഭീമൻ ബോംബായിരിക്കും പ്രയോഗിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ ഐഎസിന്റെ ഭൂഗർഭസമുച്ചയം തകർക്കാൻ 2017 ൽ ഒന്നാം ട്രംപ് ഭരണകാലത്താണ് പതിനായിരത്തോളം കിലോഗ്രാം ഭാരമുള്ള ഏറ്റവും വലിയ ബോംബ് ആദ്യം പ്രയോഗിച്ചത്.


Fashion ⏭️

Back to top button