CINEMA

ജയിലർ 2ൽ മോഹൻലാലിന്റെ പ്രതിഫലം കോടികൾ, രജനികാന്തിന്റെ ശമ്പളം ഞെട്ടിക്കും; തൊട്ടുപിന്നിൽ നെൽസണും അനിരുദ്ധും


മോഹൻലാൽ, രജനികാന്ത്, അനിരുദ്ധ്

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ടു ദിവസം പിന്നിടുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനികാന്തിന്റെ മാസ് രംഗങ്ങൾ ആരാധകരെ വലിയ രീതിയിൽ ത്രസിപ്പിച്ചു. ചിത്രം തിയേറ്ററുകളിൽ മുന്നേറുമ്പോൾ, ഇതിലെ കൂറ്റൻ താരനിരയുടെ പ്രതിഫല വിവരങ്ങളും ശ്രദ്ധ നേടുകയാണ്. മോഹൻലാലും മിഥുൻ ചക്രവർത്തിയും അടക്കം തമിഴ്, മലയാളം, കന്നഡ, ഹിന്ദി സിനിമാ ലോകത്തെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. പ്രധാന താരങ്ങൾക്ക് ലഭിച്ച പ്രതിഫലം എത്രയാണെന്ന് പരിശോധിക്കാം.

എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ‘ജയിലർ 2’വിൽ ടൈഗർ മുത്തുവേൽ പാണ്ഡ്യനെ അവതരിപ്പിച്ച രജനികാന്തിന് 110 കോടി രൂപ പ്രതിഫലം ലഭിച്ചെന്നാണ് പറയുന്നത്. ചില തമിഴ്മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, രജനികാന്തിന് ചിത്രത്തിൽ നിന്നും ലാഭവിഹിത കരാറുണ്ടെന്നും പറയുന്നു. ചിത്രം ബോക്‌സോഫീസിൽ മികച്ച പ്രതികരണം കാഴ്ചവച്ചാൽ അദ്ദേഹത്തിന്റെ വരുമാനം 180 കോടി രൂപയിലെത്തുമെന്ന് പറയുന്നു.

ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊന്ന് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതമാണ്. ജയിലർ 2വിലെ സംഗീത സംവിധാനത്തിന് അനിരുദ്ധിന് 20 കോടിയും സംവിധായകൻ നെൽസൺ ദിലീപ് കുമാറിന് 35 കോടി രൂപയും പ്രതിഫലമുണ്ടെന്നാണ് റിപ്പോർട്ട്. മാത്യു എന്ന കഥാപാത്രമായി തിരിച്ചെത്തിയ മോഹൻലാൽ 30 കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. നെഗറ്റീവ് ഷേഡുള്ള വേഷം ചെയ്ത വിദ്യാബാലന് 6 കോടിയും സുരാജ് വെഞ്ഞാറമൂടിന് ഒരു കോടി രൂപയുമാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.

വിജയ് സേതുപതിയുടെ സാധാരണ പ്രതിഫലം ഒരു ചിത്രത്തിന് 15 കോടി മുതൽ 25 കോടി രൂപ വരെയാണ്, എന്നാൽ ‘ജയിലർ 2’ ന് അദ്ദേഹത്തിന്റെ കൃത്യമായ പ്രതിഫലം വെളിപ്പെടുത്തിയിട്ടില്ല. ഹൃതിക് റോഷന്റെ സാധാരണ പ്രതിഫലം 80 കോടി മുതൽ 110 കോടി രൂപ വരെയാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ചിത്രത്തിന് ഏകദേശം 25 കോടി രൂപ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഈ പ്രതിഫലക്കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം, ‘ജയിലർ 2’ ന്റെ ബജറ്റ് 240 കോടി മുതൽ 300 കോടി രൂപ വരെയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ അഭിനേതാക്കളുടെ ശമ്പളം ഉൾപ്പെടുന്നു. പ്രധാന അഭിനേതാക്കളുടെ ഫീസ് ഒഴികെയുള്ള നിർമ്മാണച്ചെലവ് 100 കോടി രൂപയിൽ താഴെയാണെന്ന് റിപ്പോർട്ടുകൾ. ഈ കണക്കുകൾ നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടില്ല.

RELATED TOPICS: JAILER 2 SALARY, MOHANLAL REMUNERATION, RAJINIKANTH SALARY, NELSON DILIPKUMAR FEE, ANIRUDH RAVICHANDER REMUNERATION


Business ⏭️

Back to top button