NEWS

കുടുംബങ്ങൾക്ക് സപ്ലൈകോ വഴി പ്രതിമാസം 400– 700 രൂപ ലാഭം; പഠനറിപ്പോർട്ട്


തിരുവനന്തപുരം ∙ സപ്ലൈകോയിലൂടെ ഓരോ സാധാരണ കുടുംബവും പ്രതിമാസം 400 രൂപ മുതൽ 700 രൂപ വരെ ലാഭിക്കുന്നതായും വിപണിവിലയെക്കാൾ 20% മുതൽ 40% വരെ കുറഞ്ഞ നിരക്കിൽ അവശ്യസാധനങ്ങൾ അവർക്കു ലഭിക്കുന്നതായും പഠനം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തയാറാക്കിയ ‘സപ്ലൈകോയും ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളും’ പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.സംസ്ഥാനത്തെ നെൽക്കർഷകരിൽ 36.1% പേരും 61–70 പ്രായവിഭാഗക്കാരാണെന്നും യുവകർഷകർ വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 45.3% പേരും പത്താം ക്ലാസിൽ താഴെ വിദ്യാഭ്യാസം നേടിയവരാണ്. 74% പേർ ഒന്നു മുതൽ 4 വരെ ഏക്കർ കൃഷിസ്ഥലമുള്ള ചെറുകിട, നാമമാത്ര കർഷകർ. 66.8% കർഷകരും നെൽക്കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുമ്പോൾ 33.2% മറ്റു വരുമാനമാർഗങ്ങളും തേടുന്നു.


Fashion ⏭️

Back to top button