BUSINESS
കേരളത്തിൽ തുടർച്ചയായ ബാങ്ക് അവധി; അടുത്ത വാരം 2 പ്രവൃത്തി ദിനങ്ങൾ മാത്രം, അറിയേണ്ട തിയ്യതികൾ

അടുത്ത വാരം പല ദിവസങ്ങളിലും ബാങ്കുകൾ അടഞ്ഞു കിടക്കാൻ പോവുകയാണ്. മഹാനവമി, വിജയ ദശമി, ദസറ ഉൾപ്പെടെയുള്ള ആഘോഷങ്ങളും, നാലാം ശനിയാഴ്ച്ചയും വരുന്നതിനാൽ വരുന്ന വാരം കേരളത്തിൽ രണ്ട് ദിവസം മാത്രമായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. വിശദ വിവരങ്ങൾ അറിയാം.ഒക്ടോബർ 18 ഞായറാഴ്ച്ച സാധാരണ പോലെ ബാങ്കുകൾ അടഞ്ഞു കിടക്കും. സർക്കാർ പ്രഖ്യാപിച്ച നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള അവധി വരുന്നതിനാൽ 19 തിങ്കളാഴ്ച്ചയും സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി ദിനമാണ്. 20ാം തിയ്യതി ചൊവ്വാഴ്ച്ച മഹാനവമി പ്രമാണിച്ചും, 21ാം തിയ്യതി ബുധനാഴ്ച്ച വിജയദശമി ദിനത്തിലും ബാങ്കുകൾ പ്രവർത്തിക്കുകയില്ല. തുടർന്ന് 22 വ്യാഴം, 23 വെള്ളി ദിവസങ്ങളിൽ മാത്രമാണ് അടുത്ത വാരം പ്രവൃത്തി ദിനങ്ങളായി വരുന്നത്. 24 ശനിയാഴ്ച്ച നാലാം ശനി ആയതിനാൽ അന്നേ ദിവസവും, 25 ഞായറാഴ്ച്ചയും ബാങ്കുകൾക്ക് അവധിയാണ്.ഫലത്തിൽ ഒരു ബാങ്ക് ജീവനക്കാരൻ അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധിയെടുത്താൽ തുടർച്ചയായി 8 ദിവസത്തെ അവധി ദിനങ്ങൾ ലഭ്യമാകും.തിങ്കളാഴ്ച്ച പൊതു അവധികഴിഞ്ഞ ദിവസമാണ് സർക്കാർ, ഒക്ടോബർ 19 തിങ്കളാഴ്ച്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ ഓഫീസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.ഇത്തവണ ഒക്ടോബർ 18ാം തിയ്യതി വൈകുന്നേരമാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 19 തിങ്കളാഴ്ച്ച കൂടി പൊതു അവധി അനുവദിക്കണമെന്ന് സർവീസ് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 18 മുതൽ 21 വരെ തുടർച്ചയായ നാല് ദിവസങ്ങളിൽ പൊതു അവധി ലഭിക്കുംഇടപാടുകാരുടെ ശ്രദ്ധയ്ക്ക്തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കുന്നതിനാൽ കഴിയുന്നതും ഇന്ന്, ശനിയാഴ്ച്ച ബാങ്കുകൾ അടയ്ക്കുന്നതിന് മുമ്പ് ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കുകഫെസ്റ്റിവൽ സീസണും, തുടർച്ചയായ ബാങ്ക് അവധി ദിനങ്ങളും മുൻകൂട്ടിക്കണ്ട് എ.ടി.എമ്മുകളിൽ നിന്ന് പണം നേരത്തെ പിൻവലിക്കുന്നത് പരിഗണിക്കാം. ബാങ്ക് ബ്രാഞ്ചുകൾ അടഞ്ഞു കിടന്നാലും ബാങ്കുകളുടെ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഇത്തരത്തിൽ NEFT/IMPS/UPI വിനിമയങ്ങൾ നടത്താവുന്നതാണ്.
Read News




