NEWS

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ലക്ഷദ്വീപിനും തമിഴ്‌നാടിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴയ്‌ക്ക് കാരണം. വരുന്ന അഞ്ച് ദിവസവും കേരളത്തിൽ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. ഒക്ടോബർ 18 ഞായറാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒക്ടോബർ 19 തിങ്കളാഴ്‌ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒക്ടോബർ 20 ചൊവ്വാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

English Summary

The India Meteorological Department has forecast rain across Kerala for the next five days due to a cyclonic circulation over Lakshadweep and Tamil Nadu. A yellow alert has been issued for six districts, with isolated heavy rain, thunderstorms and strong winds expected. Residents in hilly and coastal areas are advised to remain vigilant.
RELATED TOPICS: KERALA RAIN ALERT, KERALA WEATHER UPDATE, YELLOW ALERT KERALA, HEAVY RAIN KERALA, KERALA MAZHA ALERT

Read News ⏭️

Back to top button