CINEMA

രാംചരണിന്റെ നായിക സാറ അർജുൻ

പവർ സ്റ്റാർ രാംചരൺ നായകനായി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം സാറ അർജുൻ നായിക. നേരത്തേ നയനതാര,​ രുക്‌മിണി വസന്ത് എന്നിവരെ പരിഗണിച്ചതാണ്. ഡേറ്റ് ക്ളാഷിനെ തുടർന്ന്ഇരുവരും പിന്മാറി എന്നാണ് വിവരം . രാംചരണിന്റെ കഴിഞ്ഞ ചിത്രം പെഡ്ഡിയിൽ ബോളിവുഡ് താരം ജാൻവി കപൂർ ആയിരുന്നു നായിക. രാംചരൺ – സുകുമാർ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നവരാത്രിയോടനുബന്ധിച്ച് ഉണ്ടാകും എന്നാണ് വിവരം.

മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്‌സും ചേർന്നാണ് നിർമ്മാണം. ദേവിശ്രീപ്രസാദ് സംഗീതം ഒരുക്കുന്നു.വൻവിജയം നേടിയ രംഗസ്ഥലത്തിന് ശേഷം രാംചരണും ‘പുഷ്‌പ’ സംവിധായകൻ സുകുമാറും ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകലോകത്ത് വൻ പ്രതീക്ഷ നൽകുന്നു.രാം ചരൺ നായകനായ പെഡ്ഡിയുടെ ബ്ളോക് ബസ്റ്റർ വിജയം തെലുങ്ക് സിനിമാ ലോകത്ത് നാഴികക്കല്ലായി മാറിയിരിക്കുകയാണ്. പെഡ്ഡിക്കു മുൻപേ സുകുമാർ ചിത്രത്തിൽ അഭിനയിക്കാൻ ഒപ്പുവച്ചതായിരുന്നു രാംചരൺ. ആർ.സി 17എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ സർപ്രൈസിംഗ് കാസ്റ്ര് ഉണ്ടാകും എന്നാണ് വിവരം.


Business ⏭️

Back to top button