CINEMA

അജിത്തിന്റെ ഡെയർ ഡെവിളിൽ ഉണ്ണി മുകുന്ദൻ

ഗുഡ് ബാഡ് അഗ്ളിക്കുശേഷം അജിത്തും സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്ന ഡെയർ ഡെവിളിൽ ഉണ്ണിമുകുന്ദൻ എത്തുമെന്ന് അറിയുന്നു. മോഹൻലാലിന് നിശ്ചയിച്ച വേഷത്തിലേക്കാണ് ഉണ്ണിമുകുന്ദൻ എത്തുന്നത്. തെലുങ്ക് താരം വെങ്കടേഷ് ആണ് മറ്റൊരു പ്രധാന താരം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് സൂചന. ശ്രീലീലയെ നായികയായി പരിഗണിക്കുന്നുണ്ട്.

ബ്രേവ് ഹാർട്സിന്റെ ബാനറിൽ അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി അജിത്ത്‌കുമാർ ആണ് നിർമ്മാണം. 34 വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യമായാണ് അജിത്ത്‌കുമാർ നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. ആദിക് രവിചന്ദ്രൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദ്രർ ആണ് ഈണം. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു.

അതേസമയം മലയാളത്തിൽ ലാൽജോസ്, മിഥുൻമാനുവേൽ തോമസ് എന്നിവരുടെ ചിത്രങ്ങൾ ഉണ്ണി മുകുന്ദൻ നായകനായി ഒരുങ്ങുന്നതായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ലാൽജോസ് ചിത്രത്തിന് ഇഖ് ബാൽ കുറ്റിപ്പുറം രചന നിർവഹിക്കും എന്നാണ് അറിയുന്നത്. അങ്ങനെ സംഭവിച്ചാൽ വിക്രമാദിത്യനുശേഷം ലാൽജോസും ഉണ്ണിമുകുന്ദനും ഇഖ്ബാൽ കുറ്റിപ്പുറവും ഒരുമിക്കുകയാണ്.

ഉണ്ണിമുകുന്ദൻ നായകനായും സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്യുന്ന ചിത്രം ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും ഉണ്ണിമുകുന്ദൻ ആണ്. പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. മിണ്ടിയും പറഞ്ഞും ആണ് ഉണ്ണി മുകുന്ദൻ നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.അപർണ ബാലമുരളി നായികയായി എത്തി.


Business ⏭️

Back to top button