NEWS
ആളിക്കത്തിച്ച് ഹൂതികൾ; സൗദിയുടെ ഉറക്കംകെടുത്തുന്ന ഇവർ ആരാണ്? എന്തിനാണ് രാജ്യത്തെ ലക്ഷ്യമിടുന്നത്? ചരിത്രമെന്ത്?–അറിയാം

സൗദി അറേബ്യയ്ക്ക് നേരെ ആക്രമണ പരമ്പരകളാണ് ഹൂതികൾ നടത്തുന്നത്. ആരാണ് ഹൂതികൾ? എന്തുകൊണ്ടാണ് ഹൂതികൾ സൗദി അറേബ്യയെ ലക്ഷ്യമിടുന്നത്? ചരിത്രമെന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നോക്കാം…∙ ആരാണ് ഹൂതികൾ? 1990-കളുടെ തുടക്കത്തിൽ യെമനിലെ ന്യൂനപക്ഷമായ സയ്യിദി ഷിയാ മുസ്ലിം വിഭാഗത്തിന്റെ രാഷ്ട്രീയ, സൈനിക, മത വിഭാഗമായാണ് ഹൂതികൾ രൂപം കൊള്ളുന്നത്. ഹുസൈൻ ബദറുദ്ദീൻ അൽ-ഹൂതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അൻസർ അല്ലാഹ് വടക്കൻ യെമനിൽ ഷിയാകൾക്ക് സ്വയംഭരണം ആവശ്യപ്പെട്ടാണ് രൂപമെടുക്കുന്നത്. ഹുസൈൻ ബദറുദ്ദീൻ അൽ-ഹൂതിയുടെ മരണശേഷമാണ് പ്രസ്ഥാനം ‘ഹൂതികൾ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.∙ യെമനും ഹൂതികളും, അന്ന് സംഭവിച്ചത് 2000ത്തിന്റെ തുടക്കത്തിലാണ് യെമൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ ഭരണത്തിനെതിരെ ഹൂതികളുടെ സായുധ ആക്രമണം ആരംഭിക്കുന്നത്. 2003-ലെ ഇറാഖിലെ യുഎസ് അധിനിവേശത്തിനെതിരെയും പ്രസ്ഥാനം രാഷ്ട്രീയമായി രംഗത്തിറങ്ങി. ഇതിനിടെ ഹൂതികളെ നിരായുധീകരിക്കാൻ സാലിഹ് സർക്കാർ തീരുമാനിച്ചു. 2004ൽ നിരവധി ഹൂതികളെ അറസ്റ്റ് ചെയ്തു. ഇതിനിടെ ഹുസൈൻ ബദറുദ്ദീൻ അൽ-ഹൂതിയെ യെമൻ സൈന്യം വധിച്ചതും ഹൂതികളെ ചൊടിപ്പിച്ചു. തുടർന്ന് വടക്കൻ പ്രവിശ്യയായ സാദയിൽ സർക്കാരും ഹൂതികളും തമ്മിൽ പല ഘട്ടങ്ങളിലായി ഗറില്ലാ യുദ്ധങ്ങൾ നടന്നു. 2009-ഓടെ ഹൂതികൾക്ക് ഇറാൻ പരിശീലനങ്ങളും ആയുധങ്ങളും നൽകി തുടങ്ങിയെന്ന് ഐക്യരാഷ്ട്രസഭയുടെയും രാജ്യാന്തര നിരീക്ഷകരുടെയും റിപ്പോർട്ടുകളിൽ പറയുന്നു.
Fashion ⏭️




