NEWS

പാലക്കാട് തെരുവുനായ ആക്രമണം: ഫ്ലിപ്‌കാർട്ട് ഡെലിവറി ജീവനക്കാരന് പരിക്ക്

പ്രതീകാത്മക ചിത്രം

പാലക്കാട്: ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായയുടെ വിളയാട്ടം. ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്‌കാർട്ടിലെ ഡെലിവറി ജീവനക്കാരന് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്. പാലക്കാട് നഗരത്തിലെ കമലാലയം റോഡിൽ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

മായന്നൂർ കൊണ്ടാഴി സ്വദേശിയായ സജിത്ത് (35) ആണ് ആക്രമണത്തിന് ഇരയായത്. ഉപഭോക്താവിന് സാധനങ്ങൾ എത്തിച്ചു നൽകുന്നതിനായി എത്തിയതായിരുന്നു ഇദ്ദേഹം. നായയുടെ കടിയേറ്റതിനെ തുടർന്ന് സജിത്തിന്റെ ഇടതുകാലിൽ സാരമായ പരിക്കുണ്ട്. നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.

Sports ⏭️

Read News ⏭️

Back to top button