NEWS

ഹൂതികളുടെ ആക്രമണ തന്ത്രം ഞെട്ടിപ്പിക്കുന്നത്! സൗദിയിലെ വിമാനത്താവളം ആക്രമിച്ചതിന് പിന്നിൽ നിര്‍മിത ബുദ്ധി? സഹായിച്ചത് ഇറാനും


സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ രാജ്യാന്തര വിമാനത്താവളവും ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ആസ്ഥാനവും ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങൾ പശ്ചിമേഷ്യയിൽ വലിയ ചർച്ചയായിരിക്കുകയാണ്. യെമന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഹൂതി വിമതരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ.യുഎസിന്റെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യയെ ഹൂതികൾ ഇത്രയധികം പ്രതിരോധത്തിലാക്കുന്നത് എങ്ങനെ? ഈ ചോദ്യത്തിനുള്ള ഉത്തരമായി ഒട്ടേറെ കാര്യങ്ങളുണ്ട്. ആയുധ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിച്ചതും, യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സഖ്യകക്ഷികളുടെ പ്രതിരോധ സംവിധാനങ്ങൾ ദുർബലപ്പെട്ടതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.”ടെഹ്‌റാൻ ഹൂതികൾക്ക് വെറും ആയുധങ്ങൾ നൽകുകയല്ല ചെയ്തത്, പകരം ഒരു തദ്ദേശീയ സൈനിക-വ്യാവസായിക പഠന പ്രക്രിയയ്ക്ക് അത് അടിത്തറയിട്ടു. നേരിട്ടുള്ള വിതരണ മാർഗങ്ങൾ തടസ്സപ്പെട്ടാൽ പോലും ഈ കഴിവുകൾ ഇല്ലാതാക്കുക എളുപ്പമല്ല.” – ലണ്ടൻ കിങ്സ് കോളജിലെ ആന്ദ്രേസ് ക്രീഗ് പറഞ്ഞു.


Fashion ⏭️

Back to top button