BUSINESS
പായ്ക്ക് ചെയ്യാത്ത മസാലപ്പൊടികള്ക്ക് സമ്പൂര്ണ്ണ നിരോധനം; കേരളത്തിലെ വ്യാപാരികള്ക്കും തിരിച്ചടിയായി മഹാരാഷ്ട്രയുടെ നടപടി

Kerala Spice Market: മായം ചേര്ക്കലും, ആരോഗ്യ പ്രശ്നങ്ങളും തടയുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയില് പായ്ക്ക് ചെയ്യാത്ത മസാലപ്പൊടികള്ക്ക് ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA) പൂര്ണ്ണ നിരോധനം ഏര്പ്പെടുത്തി. ഇനിമുതല് മസാലകളും, സുഗന്ധവ്യഞ്ജനങ്ങളും കര്ശനമായി സീല് ചെയ്ത പാക്കറ്റുകളില് മാത്രമേ വില്ക്കാന് കഴിയൂ. ഈ നടപടി നേരിട്ട് മലയാളികളെ ബാധിക്കില്ലെങ്കിലും, പരോക്ഷമായി കേരളത്തിനും തിരിച്ചടിയാണ്.എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിമസാലപ്പൊടികളിലെ വ്യാപകമായ മായം ചേര്ക്കല് (Adulteration) തടയുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം. തുറന്നുവെച്ച് ലൂസായി വില്ക്കുമ്പോള് ഉണ്ടാകാന് സാധ്യതയുള്ള അണുബാധയും, മാലിന്യങ്ങളും ഒഴിവാക്കാനും ഇത് സഹായിക്കും. പായ്ക്ക് ചെയ്ത് വില്ക്കുന്നതിലൂടെ ഉല്പ്പന്നങ്ങള് എവിടെ നിന്നാണ് വരുന്നതെന്നും, ഏത് കമ്പനിയുടേതാണെന്നും എളുപ്പത്തില് കണ്ടെത്താനും (Traceability) അധികാരികള്ക്ക് സാധിക്കും.ഏതൊക്കെ സാധനങ്ങള്ക്കാണ് വിലക്കുള്ളത്ചില്ലറയായി അളന്നു നല്കുന്ന മഞ്ഞള്പ്പൊടി, മുളകുപൊടി, ഗരം മസാല തുടങ്ങിയ എല്ലാത്തരം സുഗന്ധവ്യഞ്ജന പൊടികള്ക്കും, മിക്സഡ് മസാലകള്ക്കും വിലക്കുണ്ട്. ഇനിമുതല് ഇവ കൃത്യമായി സീല് ചെയ്ത പായ്ക്കറ്റുകളില് മാത്രമേ വില്ക്കാന് കഴിയൂ.നടപടി കേരളത്തെ ബാധിക്കുംഇതൊരു മഹാരാഷ്ട്ര സംസ്ഥാന എഫ്.ഡി.എയുടെ ഉത്തരവായതിനാല് കേരളത്തിലെ ആഭ്യന്തര വിപണിയെ ഇത് നേരിട്ട് ബാധിക്കില്ല. എന്നാല് പരോക്ഷമായി ബാധിക്കാം. കേരളം സുഗന്ധവ്യഞ്ജനങ്ങളുടെ നാടാണ്. കേരളത്തില് നിന്നും മഹാരാഷ്ട്രയിലേക്ക് മസാലകള് കയറ്റി അയക്കുന്ന നിരവധി വ്യാപാരികളും കമ്പനികള്ക്കളും ഉണ്ട്. ഇവര്ക്ക് ഈ പുതിയ നിയമം ബാധകമാകും. മഹാരാഷ്ട്രയില് സാധനങ്ങള് വില്ക്കണമെങ്കില് അവര് ഈ പുതിയ പായ്ക്കിംഗ് മാനദണ്ഡങ്ങള് കര്ശനമായി പാലിക്കേണ്ടി വരും. ഇതു ചെലവ് വര്ധിപ്പിക്കും.മഹാരാഷ്ട്രയില് ജോലി ചെയ്യുന്നതും, താമസിക്കുന്നതുമായി മലയാളികളെയും ഈ നടപടി ബാധിക്കും. കുറഞ്ഞ വിലയില് ലൂസായി ലഭിച്ചിരുന്ന മസാലകള് ഇനി പായ്ക്കറ്റില് ഉയര്ന്ന വില നല്കി വാങ്ങേണ്ടി വരും.ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള് കര്ശന പായ്ക്കിംഗ് വ്യവസ്ഥകളാണ് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്. ഉല്പ്പാദിപ്പിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ മസാലപ്പൊടികള് സീല് ചെയ്ത് പായ്ക്ക് ചെയ്തിരിക്കണം. മസാലകളില് കൃത്രിമ നിറങ്ങളോ, നിരോധിത സ്റ്റെറിലൈസേഷന് രീതികളോ (ഉദാഹരണത്തിന്: എഥിലീന് ഓക്സൈഡ് ഉപയോഗിക്കുന്നത്) പാടില്ല. നിര്മ്മാണ യൂണിറ്റുകളിലെ ജീവനക്കാരുടെ വ്യക്തിശുചിത്വം, മെഡിക്കല് ഫിറ്റ്നസ് എന്നിവ ഉറപ്പാക്കേണ്ടത് നിര്ബന്ധമാണ്. നിയമം ലംഘിക്കുന്നവര്ക്ക് ആറ് മാസം വരെ തടവും, 5 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം. കൂടാതെ സ്ഥാപനം അടച്ചുപൂട്ടുകയും, ലൈസന്സ് റദ്ദാക്കുകയും ചെയ്യും. മസാലകളില് മായം കലര്ന്നതായി സംശയം തോന്നിയാല് ഉപഭോക്താക്കള്ക്ക് ഫുഡ് സേഫ്റ്റി അധികാരികളെ നേരിട്ട് വിവരമറിയിക്കാം.
Read News




