NEWS

മാസപ്പടി കേസ്: പിണറായിക്കും റിയാസിനും എതിരായ കേസുകളിൽ രണ്ട് എസ്ഐടികൾ, മേൽനോട്ടം ഡിഐജി തോംസൺ ജോസിന്

പിണറായി വിജയൻ, മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ കേസുകളിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് വിജിലൻസ്. ഡിഐജി തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇതുസംബന്ധിച്ച ഉത്തറവിറങ്ങി.

പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹവാല ഇലപാടിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകൾ വീണാ വിജയനാണ് രണ്ടാം പ്രതി.

കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച് നടത്തേണ്ട അന്വേഷണമായതിനാലാണ് രണ്ട് എസ്ഐടി സംഘത്തെ രൂപീകരിച്ചത്. പിണറായിക്കെതിരായ കേസിലെ അന്വേഷണത്തിന്റെ നേതൃത്വം എസ്‌പി ഇഎൻ സുരേഷിനും റിയാസിനെതിരായ കേസിലെ അന്വേഷണത്തിന് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്‌പി ബാലകൃഷ്ണൻ നേതൃത്വം നൽകും.

അതേസമയം, ഇഡി കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, വീണ, മുഹമ്മദി റിയാസ് എന്നിവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയിൽ സിഎംആർഎൽ കമ്പനിയ്ക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇഡി കത്തിലില്ലെന്നുമാണ് വാദം. എന്നാൽ അപ്പീൽ നിൽക്കില്ലെന്നാണ് വിജിലൻസിന്‍റെ ഭാഗം.
RELATED TOPICS: PINARAYIVIJAYAN, MUHAMMAD RIYAS, MASAPPADI CASE, SIT INVESTIGATION KERALA, VIGILANCE

Read News ⏭️

Back to top button