NEWS

ജപ്പാനിൽ ട്രെയിൻതട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം 15ന് കണ്ണർ ഇരിട്ടിയിലെ വീട്ടിലെത്തിക്കും


തിരുവനന്തപുരം/കണ്ണൂർ ∙ ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂർ സ്വദേശി വി.ദേവികയുടെ (22) ചിതാഭസ്മം 15ന് വീട്ടിലെത്തിക്കും. പുലർച്ചെ വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കുന്ന ചിതാഭസ്മം നോർക്ക റൂട്ട്സ് അധികൃതർ ഏറ്റുവാങ്ങി ദേവികയുടെ ജന്മനാട്ടിലേക്കു കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ ജപ്പാനിൽ സംസ്കരിക്കുകയായിരുന്നു. ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്റ്റംബർ 2നാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത്. ലാബ് ടെക്നിഷ്യൻ കോഴ്സ് പൂർത്തിയാക്കി, ജപ്പാനിലെ ഒരു സാമൂഹികക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി 6 മാസം മുൻപാണു ജോലിയിൽ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടർന്നു ബന്ധുക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കു പരാതി നൽകിയിരുന്നു.


Fashion ⏭️

Back to top button