NEWS

‘രാഹുൽ ഗാന്ധിയുടെ ലോറി മാസിനു പിന്നിൽ ആ കെയറിങ്; പറഞ്ഞ വഴിയിലൂടെ നടത്തിയ സമരം’; ആ ചിത്രം വന്നത് ഇങ്ങനെ


ഡൽഹിയിൽ ഇന്നലെ നടന്ന പ്രതിപക്ഷ സമരത്തിനിടെ വൈറലായത് രാഹുൽ ഗാന്ധി ഒരു ലോറിയിലും ബസിലുമായി ചവിട്ടിനിൽക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ആയിരുന്നു. ചലോ ദില്ലി മാർച്ചിൽ രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യം നേതാക്കളും സഞ്ചരിച്ച ലോറിയിലായിരുന്നു ക്യാമറക്കണ്ണുകളെ കാത്തിരുന്ന കൗതുകം ഒളിഞ്ഞിരുന്നത്. മാർച്ച് കഴിഞ്ഞ് നേതാക്കളെ ലോറിയിൽനിന്നു ബസിലേക്കു‌ കയറ്റാനാണ് രാഹുൽ ഇരുവാഹനങ്ങളിലുമായി ചവിട്ടിനിന്നത്. പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ലോറിയിലുണ്ടായിരുന്ന കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ അതിനെപ്പറ്റി മനോരമ ഓൺലൈനോട് പറയുന്നു.‘‘പ്രതിപക്ഷ റാലിയിൽ നേതാക്കൾ ലോറിയിൽ വരുമ്പോൾ ആൾക്കൂട്ടം അവർക്കൊപ്പം നീങ്ങുകയായിരുന്നു. വലിയ ഉന്തും തള്ളുമുണ്ടായി. സമരം കഴിഞ്ഞപ്പോൾ ലോറിയിൽനിന്നു നേതാക്കളെ തിരികെ ബസിലേക്ക് കയറ്റുക എന്നത് വലിയൊരു ടാസ്കായി മാറി. സമരക്കാരും ജനങ്ങളും മാധ്യമപ്രവർത്തകരുടെ വലിയൊരു സംഘവും ക്യാമറയും മൈക്കുമായി എണ്ണിയാലൊടുങ്ങാത്ത യൂട്യൂബർമാരും വാഹനങ്ങൾക്കു ചുറ്റുമുണ്ടായിരുന്നു. നേതാക്കൾ താഴെയിറങ്ങിയാൽ വ്ലോഗർമാർ ചുറ്റും കൂടും. റാലിക്കു മുൻപ് ലോറിയിലേക്കു കയറിയപ്പോൾത്തന്നെ നേതാക്കളുടെയും കയ്യും കാലുമൊക്കെ പലയി‌ടത്തും തട്ടുകയും മുട്ടുകയുമൊക്കെ ചെയ്തിരുന്നു. സമരം കഴിഞ്ഞ് ലോറിയിൽനിന്ന് രാഹുൽ ഗാന്ധി ആദ്യമിറങ്ങിയാൽ അദ്ദേഹത്തിനു ചുറ്റും ആളുകൾ കൂടും. മറ്റു നേതാക്കൾക്ക് ഇറങ്ങാനാകാത്ത സ്ഥിതിയാകും. ഇതോടെ രാഹുൽ ഗാന്ധി ഒരു കയറിൽ തൂങ്ങി രണ്ട് വാഹനങ്ങൾക്കും നടുവിൽ നിന്നു. അപ്പോഴാണ് ആ ചിത്രം ക്യാമറകൾ പകർത്തുന്നത്. 


Fashion ⏭️

Back to top button